കൊച്ചി: സംഗീത സംവിധായകന് വാടക്കെടുത്ത വീട്ടില്‍ മയക്കുമരുന്നു വില്‍പ്പന നടത്തിയ സിനിമ പിന്നണി ഗായകന് പിടിയില്‍. ഗായകന് സിജോ സെബാസ്റ്റ്യനാണ് 12 എല്‍ എസ് ഡി സ്റ്റാമ്പുകളുമായി ഡാന്‍സാഫിന്റെ പിടിയിലായത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം ഒരു സംഗീത സംവിധായകന് വാടകയ്ക്കെടുത്ത വീട്ടില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

ഈ വീട്ടിലേക്ക് ആണ്‍കുട്ടികളും പെണ്‍കുട്ടികളും വന്നുപോവുന്നതായി രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. മാരക മയക്കുമരുന്നായ എല്‍ എസ് ഡി സ്റ്റാമ്പുകള്‍ ഇയാള്‍ക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് പോലീസ് അന്വേഷണം തുടങ്ങി. സമാനമായ മറ്റൊരു സംഭവത്തില്‍ മലപ്പുറം വേങ്ങരയില്‍ 101 ഗ്രാം എംഡിഎംഎയുമായി യുവാവ് പിയിലായി.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മലപ്പുറം വേങ്ങരയില്‍ വന്‍ രാസ ലഹരി വേട്ട നടന്നത്. 101 ഗ്രാം എം ഡി എം എയും മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയുമായി പുഴച്ചാല്‍ സ്വദേശി ദില്‍രാജിനെ പോലീസ് പിടികൂടി. മലപ്പുറം ജില്ലയിലെ ചെറു പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ദില്‍രാജ്. സെക്കന്റ് ഹാന്‍ഡ് കാറുകളുടെ കച്ചവടത്തിന്റെ മറവില്‍ ആണ് പ്രതി ലഹരി വില്പന നടത്തിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇയാളുടെ അമ്മാവന് മനോജിനെയും കൂട്ടാളികളെയും പോലീസ് പിടികൂടിയിരുന്നു.


