തിരുവനന്തപുരം: സി പി ഐയുടെ മുതിര്‍ന്ന നേതാവും മുന്‍ എം പിയുമായിരുന്ന ചെങ്ങറ സുരേന്ദ്രന് ബി ജെ പിയില്‍ ചെരുമെന്ന് സൂചന. ബി ജെ പി നേതൃത്വവുമയി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. സി പി ഐ എം എല്‍ എമാരായിരുന്ന കെ അജിത്തിനും സി സി മുകുന്ദനും പിന്നാലെയാണ് മുന്‍ എം പിയുടെ ബി ജെ പിയിലേക്കുള്ള നീക്കം.

കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സി പി ഐയുടെ അറിയപ്പെടുന്ന നേതാവായിരുന്ന സുരേന്ദ്രന് രണ്ട് തവണ ലോക്സഭാ എം പിയായിട്ടുണ്ട്. 1998ലും 2004ലും അടൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ പരാജയപ്പെടുത്തിയാണ് ചെങ്ങറ സുരേന്ദ്രന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ മാവേലിക്കരയില്‍ നിന്ന് മത്സരിച്ചെങ്കിലും കൊടിക്കുന്നില്‍ സുരേഷിനോട് പരാജയപ്പെട്ടു.
സി പി ഐ നേതൃത്വവുമായി അകല്‍ച്ച രൂക്ഷമായതോടെയാണ് ചുവടുമാറ്റം. 2025 മാര്‍ച്ചില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ചെങ്ങറ സുരേന്ദ്രനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സ്കൂളുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ക്രമക്കേടില്‍ ലഭിച്ച പരാതിയിന്മേലായിരുന്നു പാര്‍ട്ടിയുടെ നടപടി. സി പി ഐ കൊല്ലം ജില്ലാ കൗണ്‍സിലാണ് അന്ന് നടപടി എടുത്തത്. ഒരു വര്‍ഷത്തെ സസ്പെന്ഷന് കാലാവധി കഴിഞ്ഞിട്ടും പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തില്‍ ആയതോടെയാണ് സുരേന്ദ്രന്റെ ബി ജെ പി കൂടുമാറ്റം.
Content Highlights:Senior CPI leader and two-time former Lok Sabha MP Chengara Surendran is reportedly planning to join the BJP. He held discussions with BJP leaders following prolonged estrangement from the CPI after being suspended over financial irregularities. His move follows former CPI MLAs K Ajith and CC Mukundan.


