Wed. Sep 2nd, 2026

ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സിപിഐക്കും സിപിഎമ്മിനും പിടിവാശിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതേ സമയം, ഉപനേതൃ പദവി സിപിഐക്ക് തന്നെ ലഭിക്കുമെന്നാണ് ഉറച്ച പ്രതീക്ഷയെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ദവി ലഭിക്കാത്ത പ്രശ്‌നമേ ഇല്ല. പ്രശ്‌നത്തില്‍ സി പി ഐയ്ക്കും സി പി എമ്മിനും പിടിവാശിയില്ല. ഇക്കാര്യത്തില്‍ സി പി എം ഔദ്യോഗിക നിലപാട് അറിയിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

സി പി ഐ.ക്ക് രാഷ്ട്രീയമുണ്ട്, സി പി എമ്മിനും അതുണ്ടാകാം.ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വളരെ അടുപ്പമുള്ളതാണ്. ഇടതുപക്ഷത്തിന്റെ പ്രാധാന്യം സി പി ഐക്ക് നന്നായി അറിയാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും ഭദ്രമായ സംസ്ഥാനം കേരളമാണ്. കേരളത്തിലെ ഇടത് ഐക്യം ഏറെ പ്രാധാന്യമുള്ളതാണ്. ഈ ഐക്യത്തിന്റെ മഹത്ത്വം ഉള്‍ക്കൊള്ളാന്‍ സി പി ഐക്ക് കഴിയും. സി പി എമ്മിനും ഈ കഴിവുണ്ടാകുമെന്നാണ് കരുതുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.



 

Leave a Reply