Sun. Jul 26th, 2026

കൊല്ലം: ധ്യാനം കൂടാനെത്തിയ കുഞ്ഞാടിനെ ദിവ്യബലി അർപ്പിച്ച മുട്ടനാട് പിടിയിൽ. കൊല്ലത്ത് ധ്യാനം കൂടാനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുരോഹിതൻ അറസ്റ്റിൽ. ഫാദർ ഡെന്നിസ് പ്രവീണാണ് പിടിയിലായത്. ധ്യാനത്തിനെത്തിയ പെൺകുട്ടിയെ രണ്ട് വർഷത്തോളം പീഡനത്തിനിരയാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. 2022 മുതൽ 2024 വരെയുള്ള കാലയളവിൽ ആറുതവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

നീണ്ടകരയിലെ ഒരു ആരാധനാലയത്തിൽ വൈദികനായിരുന്ന സമയത്ത് അവിടെ വെച്ച് മൂന്ന് തവണയും പിന്നീട് തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിൽ വെച്ച് മൂന്ന് തവണയും പീഡനം നടന്നതായാണ് പരാതിയിൽ പറയുന്നത്. അതിജീവിതയുടെ മൊഴി വിശദമായി രേഖപ്പെടുത്തുന്നതിനൊപ്പം സമാനമായ പരാതികൾ മറ്റ് ആരെങ്കിലും നൽകിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം നാളെ രാവിലെ കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം.