കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പലെ തോല്‍വിക്ക് പിന്നാലെ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (എം). തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സിപിഎമ്മാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം പിണറായി ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.

പലയിടത്തും സിപിഎം അണികള്‍ ക്രോസ് വോട്ട് ചെയ്‌തെന്ന് ജോസ് കെ മാണി തുറന്നടിച്ചു. ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെയും സിപിഎം നേതാക്കളുടേയും പ്രതികരണങ്ങള്‍ ജനങ്ങളുടെ കടുത്ത അതൃപ്തിക്ക് കാരണമായെന്നും വിമര്‍ശനം ഉയര്‍ന്നു.
അതേസമയം തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായി തിരിച്ചു വരണമെന്നായിരുന്നു അംഗങ്ങളുടെ പൊതുവികാരം. ജില്ലാതല യോഗങ്ങള്‍ ചേര്‍ന്ന് പരാജയ കാരണങ്ങള്‍ പരിശോധിക്കുവാനും യോഗം തീരുമാനിച്ചു എന്നും ജോസ് കെ മാണി യോഗശേഷം പറഞ്ഞു.തിരഞ്ഞെടുപ്പ് പ്രവചനം.

