ആലപ്പുഴ: അവിടെ കല്യാണം ഇവിടെ പാലുകാച്ചൽ മോഡലിൽ രാജീവൻ തന്ത്രി ആശുപത്രിയിൽ. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവൻറെ ആലപ്പുഴ ചെങ്ങന്നൂരിലെ വീട്ടിൽ (താഴമൺ മഠം) പ്രത്യേക അന്വേഷണസംഘം (SIT) മിന്നൽ പരിശോധന നടത്തി. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ തനിക്ക് അറിയാമെങ്കിലും താൻ നിരപരാധിയാണെന്നായിരുന്നു രാജീവൻറെ ആദ്യ നിലപാട്. എന്നാൽ, അന്വേഷണത്തിൽ ലഭിച്ച കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റിലേക്ക് കടന്നത്.
അതേസമയം, റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവൻറെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. പരിശോധനകൾക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ മാറ്റിയത്.


