Sat. Sep 5th, 2026

കൊച്ചി: അങ്കമാലി പുളിയനത്ത് ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു. ദമ്പതികളുടെ ഇളയ മകന്‍ ആസ്തിക്ക് സനലാണ് (6). പുളിയനം മില്ലുംപടി ഭാഗത്ത് താമസിക്കുന്ന വെളിയത്ത് വീട്ടില്‍ സനലിന്റെയും സുമിയുടെയും മകനാണ്. നേരത്തെ സുമിയെ പൊള്ളലേറ്റ് മരിച്ച നിലയിലും സനലിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ആസ്തിക്കിനെയും മറ്റൊരു കുട്ടിയെയും എറണാകുളം മെഡിക്കല്‍ സെന്ററില്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ആസ്തിക്കിനെ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രി 12 ഓടെയായിരുന്നു സംഭവം. വീടിനുള്ളില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്നു.