Wed. Nov 25th, 2026

കൊല്ലം: സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കോട്ടപുറം സാരംഗി വിലാസത്തില്‍ സംഗീത് (24) ആണ് പിടിയിലായത്.

പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയങ്ങളിലും രാത്രികാലങ്ങളിലും അതിക്രമിച്ച് കയറി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാര്‍ കാര്യം ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ നിരന്തരം കുട്ടിയെ പീഡിപ്പിച്ചിരുന്നതായി വിവരം ലഭിക്കുന്നത്.

വിവരമറിയിച്ചതനുസരിച്ച് എത്തിയ കടയ്ക്കല്‍ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഒരു വര്‍ഷത്തോളമായി ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നു. അറസ്റ്റിലായ പ്രതിയെ പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാഡ് ചെയ്തു.