Wed. Nov 25th, 2026

ആലപ്പുഴ: ചേര്‍ത്തലയില്‍ നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചേര്‍ത്തല കേളമംഗലം സ്വദേശിനി അമ്പിളി ആണ് കൊല്ലപ്പെട്ടത്. തിരുനല്ലൂര്‍ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റാണ് അമ്പിളി. സ്‌കൂട്ടറില്‍ വരുമ്പോഴാണ് ഭര്‍ത്താവ് രാജേഷ് ആക്രമിച്ചത്.

കുത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ട് ഓടുകയായിരുന്നു. കുത്തേറ്റ അമ്പിളിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പള്ളിച്ചന്തയില്‍ വെച്ചാണ് രാജേഷ് അമ്പിളിയെ കുത്തിയത്. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല.