മലപ്പുറം: ഭര്‍തൃവീട്ടില്‍ ഇരുപത്തഞ്ചുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തഹ്ദില എന്ന യുവതിയെ ഇന്നലെ രാത്രി ഒന്‍പതു മണിയോടെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളില മദാരില്‍ നിസാറിന്റെ ഭാര്യയാണ് തഹ്ദില.
മരണത്തില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും മാതാവിനുമെതിരെ തഹ്ദിലയുടെ കുടുംബം രംഗത്തെത്തി. നിസാറിന്റെ പിതാവ് തഹ്ദിലയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
തഹ്ദിലയുടെ മരണം ഭര്‍തൃപിതാവ് യുവതിയുടെ സഹോദരനെ വിളിച്ചറിയിക്കുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാണ്ടിക്കാട് പോലീസ് അറിയിച്ചു.

