Thu. Nov 5th, 2026

ന്യൂഡല്‍ഹി: കാലടി സര്‍വകലാശാലയില്‍ സസ്‌പെന്‍ഷനിലായ വിദ്യാര്‍ഥികള്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി. പരീക്ഷ വിലക്കിയ നടപടിയില്‍ കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞു. സര്‍വകലാശാലകളില്‍ പാലിക്കേണ്ട അച്ചടക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, കേസ് സിംഗിള്‍ ബെഞ്ച് പരിഗണിക്കട്ടെയെന്ന് ഉത്തരവിടുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ പി വി ദിനേശ് ആണ് ഹാജരായത്. സസ്‌പെന്‍ഷന്‍ വഴിയാണ് അറ്റന്‍ഡസ് കുറഞ്ഞതെന്നും സര്‍വകലാശാല മനപൂര്‍വം ഉണ്ടാക്കിയ സാഹചര്യമാണെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ അറ്റന്‍ഡന്‍സ് കോടതി പരിശോധിക്കണമെന്ന് സര്‍വകലാശാലയും പറഞ്ഞു. ഉത്തരവ് വിദ്യാര്‍ത്ഥികള്‍ക്ക് അനൂകൂലമെങ്കില്‍ പ്രത്യേക പരീക്ഷ നടത്താമെന്നും സര്‍വകലാശാല അറിയിച്ചു. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Content Highlights: The Supreme Court refused to intervene in the suspension of 16 Kalady Sanskrit University students. The apex court directed the High Court single bench to consider the exam attendance case. University authorities agreed to conduct special exams if the High Court verdict favors the students.





 

Leave a Reply