Fri. Mar 1st, 2024

മാനന്തവാടി: മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ എംഡിഎംഎയുമായി പിടിയിലായി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് 51.64 ഗ്രാം എംഡിഎംഎ പിടികൂടിയത്‌. മഞ്ചേരി മേലങ്ങാടി കുറ്റിയംപോക്കില്‍ വീട്ടില്‍ കെ.പി. മുഹമ്മദ് ജിഹാദ്‌ (28), തിരൂര്‍ പൊന്മുണ്ടം നീലിയാട്ടില്‍ വീട്ടില്‍ അബ്ദുല്‍സലാം (29) എന്നിരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ വില്‍പ്പനയ്ക്കായാണ് മയക്കുമരുന്ന് കൈവശം വെച്ചതെന്ന് പോലീസ് പറയുന്നു. പ്രതികളുടെ പേരില്‍ എന്‍ഡിപിഎസ് നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജില്ലാ പോലീസ് മേധാവി പദംസിങ്, നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എന്‍.ഒ. സിബി, മാനന്തവാടി ഇന്‍സ്പെക്ടര്‍ എം.എം. അബ്ദുല്‍കരീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.