തിരുവനന്തപുരം: ഏക സവില്‍ കോഡിനെതിരായ സെമിനാറില്‍ സിപിഐ നേതാക്കള്‍ പങ്കെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇത് സംബന്ധിച്ച് മുന്നണിയില്‍ യാതൊരു അസ്വാരസ്യവുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഐക്കും നിലപാടുണ്ട്. സപിഐ പങ്കെടുക്കും.
ജമാഅത് ഇസ്ലാമിയും കോണ്‍ഗ്രസും ചേര്‍ന്ന് കുറച്ച് കാലമായി ഐക്യ പ്രസ്ഥാനം നടത്തുകയാണ്. സെമിനാറിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിക്കില്ല. ഏക സിവില്‍ കോഡിനെതിരെ കോണ്‍ഗ്രസ് കൃത്യമായ നിലപാട് പറയട്ടെയെന്നും എം വി ഗോവിന്ദന് പറഞ്ഞു.
കേവലം ബില്ലല്ല ഇത്. ഹിന്ദുത്വ അജണ്ട നടപ്പാക്കലാണ്. ഫാസിസമാണ്. വര്‍ഗീയ നിലപാട് സ്വീകരിക്കാനാവില്ല. കലാപം ഉണ്ടാക്കാനാണിത്. വ്യക്തി നിയമങ്ങളിലൊക്കെ മാറ്റം വേണം. പക്ഷേ, അതിനു മുന്‍പ് പലതും നടക്കണം. വിവേകാനന്ദന് പറഞ്ഞത് വിവിധ ജാതി, മതം, വംശം ഉള്ള വൈവിദ്ധ്യ കലവറയാണ് ഇന്ത്യ എന്നാണ്. സിപിഎം ഇനിയും ശക്തമായി ഈ അജണ്ടയില്‍ പോകും.

