പാരീസ്: ലോകപ്രശസ്ത ചെക്ക് സാഹിത്യകാരന്‍ മിലന്‍ കുന്ദേര (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാരീസിലായിരുന്നു അന്ത്യം. ദി അണ്‍ബെയറബിള്‍ ലൈറ്റ്‌നെസ് ഓഫ് ബീയിങ് ആണ് പ്രധാന കൃതി. ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്നിഫിക്കന്‍സ് ആണ് അദ്ദേഹത്തിന്റെതായി അവസാനം പുറത്തിറങ്ങിയ പുസ്തകം. ദി ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഗെറ്റിങ്, ഇമ്മോര്‍ട്ടാലിറ്റി, ലൈഫ് ഈസ് എല്‍സ്വേര്‍, ദി ജോക്ക് എന്നിവ ശ്രദ്ധേയമായ രചനകളില്‍ ചിലതാണ്. ചെക്ക്, ഫ്രഞ്ച് ഭാഷകളിലാണ് നോവലുകള്‍ എഴുതിയത്.

1985-ലെ ജറുസലേം പ്രൈസ്, 1987-ല്‍ യൂറോപ്യന്‍ സാഹിത്യത്തിനുള്ള ഓസ്ട്രിയന്‍ സ്റ്റേറ്റ് പ്രൈസ്, 2000-ലെ ഹെര്‍ഡര്‍ പ്രൈസ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു. 2021-ല്‍ , സ്ലോവേനിയന്‍ പ്രസിഡന്റ് അദ്ദേഹത്തിനെ ഗോള്‍ഡന്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നല്‍കി ആദരിച്ചു.
1929-ല്‍ ചെക്കോസ്ലോവാക്യയിലെ ബ്രണോയിലെ ക്രാലോവോ പോളിലുള്ള പുര്‍ക്കിനോവ 6 (6 പുര്‍ക്കിനേ സ്ട്രീറ്റ്) എന്ന സ്ഥലത്ത് ഒരു ഇടത്തരം കുടുംബത്തിലാണ് കുന്ദേര ജനിച്ചത്. ചെക്ക് സംഗീതജ്ഞനും പിയാനിസ്റ്റുമായിരുന്ന ലുഡ്വിക് കുന്ദേരയാണ് അദ്ദേഹത്തിന്റെ പിതാവ്. ബ്രണോയിലെ ജാനസെക് മ്യൂസിക് അക്കാദമിയുടെ തലവനായിരുന്നു അദ്ദേഹം. മിലാഡ കുന്ദറോവയാണ് അമ്മ.


