Mon. Nov 23rd, 2026

ആലപ്പുഴ: വ്യാജ ബിരുദ ആരോപണം നേരിടുന്ന എസ് എഫ് നേതാവായിരുന്ന നിഖില്‍ തോമസിനെ തള്ളി സിപിഎം. നിഖില്‍ തോമസ് പാര്‍ട്ടിയോട് നടത്തിയത് കൊടുംചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.


നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിഖിലിനെ ബോധപൂര്‍വ്വം പാര്‍ട്ടിക്കാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകും. നിഖില്‍ പാര്‍ട്ടി അംഗമാണെന്നും വിഷയം ജില്ല കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും അരവിന്ദാക്ഷന്‍ വ്യക്തമാക്കി.