Sat. Nov 21st, 2026

ന്യൂഡൽഹി: ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയ രാഷ്‌ട്രീയത്തെ നഖശിഖാന്തം എതിർത്ത്‌ മതിനിരപേക്ഷതയ്‌ക്കായ നിലകൊണ്ട പ്രമുഖ സാമൂഹ്യശാസ്‌ത്രജ്ഞൻ പ്രൊഫ. ഇംതിയാസ്‌ അഹമ്മദ്‌ (83) അന്തരിച്ചു. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ മൂന്നു പതിറ്റാണ്ടോളം പൊളിറ്റിക്കൽ സോഷ്യേളജി അധ്യാപകനായിരുന്ന അദ്ദേഹം ഈ രംഗത്തെ എണ്ണം പറഞ്ഞ പ്രതിഭയുമായിരുന്നു. ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം.


വർഗീകരണവും എന്ന പുസ്‌തകമാണ് അന്താരാഷ്‌ട്ര തലത്തിൽ അദ്ദേഹത്തെ അതിപ്രശസ്‌തനാക്കിയത്. യുഎസിലെ മിസോറി സർവകലാശാലയിൽ നരവംശശാസ്‌ത്രത്തിൽ വിസിറ്റിങ്‌ പ്രൊഫസറായിരുന്നു. ജെഎൻയു സെന്റർ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസിൽ 1972-ലാണ്‌ പൊളിറ്റിക്കൽ സോഷ്യോളജിയും ന്യൂനപക്ഷ രാഷ്ട്രീയവും പഠിപ്പിക്കാൻ ആരംഭിച്ചത്‌. സർവകലാശാല ചരിത്രത്തിലെ മികച്ച അധ്യാപകനായാണ് അദ്ദേഹം അറിയപ്പെടുന്നത്.

ന്യൂനപക്ഷാവകാശങ്ങൾ, മുസ്ലീം വനിതകളുടെ ഉന്നമനത്തിൽ വിദ്യഭ്യാസത്തിന്റെ പങ്ക്‌ തുടങ്ങി അസംഖ്യം വിഷയങ്ങളിൽ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്. 2002-ലെ ഗുജറാത്ത്‌ വംശഹത്യയ്‌ക്കെതിരെ ശക്തമായ വിമർശനമുന്നയിച്ച അദ്ദേഹം സവർണ ഹിന്ദുത്വ നിലപാടുകളെ എതിർത്ത അതേമൂർച്ചയോടെ തന്നെയാണ് ന്യൂനപക്ഷ മതമൗലീകവാദത്തെയും നേരിട്ടത്.