തിരുവനന്തപുരം: ഡി സി സി, ബ്ലോക്ക് പുനസ്സംഘടന പൂര്‍ത്തീകരിക്കാനായി കെ പി സി സി ഏഴംഗ ഉപസമിതി രൂപീകരിച്ചു. കൊടിക്കുന്നില്‍ സുരേഷ് എം പി, അഡ്വ. ടി സിദ്ധിക്ക് എം എല്‍എ, കെ സി ജോസഫ്, എ പി അനില്‍ കുമാര്‍ എം എല്‍ എ, ജോസഫ് വാഴക്കന്, അഡ്വ. കെ ജയന്ത് , അഡ്വ. എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. ജില്ലകളില്‍ നിന്ന് കെ പി സി സിക്ക് കൈമാറിയ ഡി സി സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റ്റുമാരുടെയും ലിസ്റ്റില്‍ നിന്ന് അന്തിമ പട്ടിക രൂപീകരിക്കുകയാണ് ഉപസമിതിയുടെ ദൗത്യം.
ജില്ലാതല ഉപസമിതികള്‍ കെ പിസിസിക്ക് സമര്‍പ്പിച്ചിട്ടുള്ള പട്ടിക പരിശോധിച്ച് പത്ത് ദിവസത്തിനകം ജില്ലാ ബ്ലോക്ക് തല പുനസ്സംഘടന പട്ടിക ഉപസമിതിക്ക് കൈമാറാന്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന് നിര്‍ദ്ദേശം നല്കി. ഇതോടെ കെപിസിസി പുനഃസംഘടന അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചും എല്ലാവരുമായും ചര്‍ച്ച നടത്തിയും പരാതി രഹിതമായിട്ടാണ് പുനസ്സംഘടന മുന്നോട്ട് പോയതെന്നും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന് പറഞ്ഞു.


