Fri. Mar 29th, 2024

തിരുവനന്തപുരം: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം മൺവിള സി ഇ ടിയിലെ വിദ്യാർത്ഥിയായ പൊന്നാനി സ്വദേശി ഷംസുദ്ദീനെയാണ് (29) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ക്യാംപസിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് ഷംസുദ്ദീനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


ചാക്ക ഐ ടി ഐയിലെ ഇൻസ്‌ട്രക്‌ടറാണ്. പാർട്ട് ടൈം ആയി സി ഇ ടിയിൽ എഞ്ചിനീയറിംഗ് പഠിച്ചുവരികയായിരുന്നു. ഈവനിംഗ് കോഴ്‌സാണ് ചെയ്തിരുന്നത്. ഇന്നലെയും ഷംസുദ്ദീൻ ക്ളാസിൽ എത്തിയിരുന്നെന്ന് സഹപാഠികൾ പറയുന്നു. മരണകാരണം വ്യക്തമല്ല.