Friday, March 24, 2023

Latest Posts

രാഷ്ട്രപതി കേരളത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ, ബി ജെ പി സർക്കാരിനുള്ള മറുപടിയെന്ന് സീതാറാം യെച്ചൂരി

തിരുവനന്തപുരം: കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു സംസ്ഥാനത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനുള്ള മറുപടിയെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾക്ക് മറുപടി പറയാനാണ് വന്നത്. എന്നാൽ രാഷ്ട്രപതി അത് എളുപ്പമാക്കി. രാഷ്ട്രപതി കേരളത്തെക്കുറിച്ച് നല്ല കാര്യങ്ങളാണ് പറഞ്ഞത്. കേരള സർക്കാർ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ മെച്ചപ്പെട്ടത് എന്ന് രാഷ്ട്രപതി വിലയിരുത്തി.

ഇതാണ് ബി.ജെ.പി സർക്കാരിനുള്ള മറുപടിയെന്ന് യെച്ചൂരി പറഞ്ഞു. ബി.ജെ.പി ഇതര സർക്കാർ എന്ന നിലയിൽ ബദൽ നയങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഏകസർക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിതി ആയോഗിന് പോലും വികസന സൂചികയിൽ ഒന്നാമതാണെന്ന് പറയാതിരിക്കാൻ വയ്യ. പ്രതിരോധ ജാഥയ്ക്ക് ഇന്ത്യൻ സാഹചര്യത്തിൽ അതിയായ പ്രാധാന്യമുണ്ടെന്നും യെച്ചൂരി പറഞ്ഞു.


സംയുക്ത പാര്‍ലമെന്ററി സമിതി, അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ മോദി മടിക്കുന്നത് എന്തുകൊണ്ടെന്ന് യെച്ചൂരി ചോദിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നശീകരണമാണ് മോദി സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്നതെന്നും ചങ്ങാത്ത മുതലാളിത്തമാണ് രാജ്യത്ത് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണ ജാഥയിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്താനായെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അടിസ്ഥാന സ്തംഭങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നശീകരണമാണ് നടക്കുന്നത്. അതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരുപാട് ഒളിക്കാനുണ്ടെന്നും യെച്ചൂരി കുറ്റപ്പെടുത്തി.


പൊതുമുതല്‍ കൊള്ളയടിക്കുന്നവര്‍ക്ക് ഒത്താശ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും യെച്ചൂരി കുറ്റപ്പെടുത്തി. മോദിക്കും അമിത്ഷായ്ക്കുമുള്ള മറുപടിയാണ് രാഷ്ട്രപതിയുടെ പ്രശംസ. ഇന്ത്യന്‍ പ്രസിഡന്റ് തന്നെ കേരള സര്‍ക്കാരിന് സാക്ഷ്യപത്രം നല്‍കിയെന്ന് വ്യക്തമാക്കിയ യെച്ചൂരി ബദല്‍ നയങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും ചൂണ്ടിക്കാട്ടി.

രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ കേരളത്തോട് സംവദിക്കാന്‍ 140 മണ്ഡലങ്ങളിലൂടെ കടന്ന് വന്ന ജാഥയ്ക്ക് കഴിഞ്ഞുവെന്നും യെച്ചൂരി പറഞ്ഞു.





 

Latest Posts

spot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.