Wed. Nov 25th, 2026

കൊല്ലം: പ്രണയം നടിച്ച് പീഡിപ്പിച്ചതിലുള്ള വിഷമത്തിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യുവാവ് മറ്റ് നിരവധി പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പൊലീസ്. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം പാമ്പുറം സന്ധ്യാഭവനത്തിൽ മായക്കണ്ണൻ എന്നു വിളിക്കുന്ന കണ്ണനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്.

പാരിപ്പള്ളിയിലെ ഒരു തിയേറ്ററിലെ ജീവനക്കാരനായ കണ്ണൻ പ്രണയം നടിച്ചാണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചത്. ട്യൂഷന് പോയ പെൺകുട്ടിയെ വർക്കലയിലെ റിസോർട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു,​ ഇതിന്റെ മനോവിഷമത്തിൽ പെൺകുട്ടി തൂങ്ങിമരിച്ചു. പെൺകുട്ടിയുടെ ബുക്കിലെ കുറിപ്പുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ണൻ പിടിയിലായത്.


പെൺകുട്ടികളെ വശീകരിച്ച് പീഡിപ്പിച്ച ശേഷം ബന്ധത്തിൽ നിന്ന് പിൻമാറുകയാമ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പരമാവധി മൂന്നുമാസമാണ് ഒരു പെൺകുട്ടിയുമായി ബന്ധം പുലർത്തുക. വില കൂടിയ 3 ഫോണുകളും കണ്ണനിൽ നിന്ന് കണ്ടെത്തി. ഫോൺ പരിശോധിച്ച പൊലീസ് ഒട്ടേറെ പെൺകുട്ടികളുടെ വിവരങ്ങൾ കണ്ടെത്തി. 

പരിശോധനയിൽ ഒട്ടേറെ പെൺകുട്ടികളുടെ വിവരങ്ങൾ കണ്ടെത്തി. വശീകരിച്ചു കൊണ്ടു പോകുന്ന പെൺകുട്ടികളെ കൊണ്ടു തന്ന റിസോർട്ടിലെ മുറി വാടകയും മറ്റും നൽകിക്കും. ഇവരിൽ പലരിൽ നിന്നു പണം കൈപ്പറ്റിയതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ചു ആരും പരാതി നൽകിയിട്ടില്ല. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.