Wed. Aug 26th, 2026

ഇസ്താംബൂൾ: തുര്‍ക്കിയിലും സിറിയയിലും അയൽ രാജ്യങ്ങളിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 5,000 കടന്നു. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെടുക്കാനുള്ള രക്ഷാപ്രവര്‍ത്തകരുടെ ശ്രമം തുടരുന്നു. അതിനിടെ, റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പത്തിന് ശേഷം പ്രദേശത്ത് അഞ്ച് തുടർ ഭൂചലനങ്ങള്‍ ഉണ്ടായതായി റിപോർട്ട് പുറത്തുവന്നു.

ശക്തമായ തണുപ്പും മഴയും ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വിലങ്ങുതടിയാവുകയാണ്. മൈനസ് അഞ്ച് ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇവിടെ അനുഭവപ്പെടുന്നത്. എന്നാൽ, ഇതിനിടയിലും ജീവനുകൾ പരതിയെടുക്കാനുള്ള പരിശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.

എന്നാൽ, മരണ സംഖ്യ എട്ട് മടങ്ങുവരെ ഉയർന്നേക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കെട്ടിടങ്ങൾക്കും മറ്റും ഉള്ളിൽ അകപ്പെട്ടു കിടക്കുന്നവരെ കണ്ടെത്തുന്നതോടെ മാത്രമേ കൃത്യമായ കണക്കുകൾ വ്യക്തമാകുകയുള്ളു. ആയിരക്കണക്കിന് കെട്ടിടങ്ങളാണ് തകർന്നുകിടക്കുന്നത്. തുർക്കിയിൽ മാത്രം 6,000ൽ പരം കെട്ടിടങ്ങളാണ് തകർന്നത്. ഇതിനകത്ത് കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനാണ് ശ്രമം. വിവിധ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ

അങ്കാറ: ഭൂചലനമുണ്ടായ തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ. മൂന്ന് മാസത്തേക്കാണ് പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദുഗാന്‍ അടിയന്തരാവസ്ഥാ ഉത്തരവ് പുറപ്പെടുവിച്ചത്. തുര്‍ക്കിയിലും സിറിയയിലും അയല്‍ രാഷ്ട്രങ്ങളിലുമായി കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ 5,000ത്തിലേറെ പേരാണ് മരിച്ചത്.

അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യത്തെ ഭൂകമ്പത്തിന് ശേഷം മേഖലയില്‍ അഞ്ച് തുടര്‍ ചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

ശക്തമായ തണുപ്പും മഴയും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇവിടെ അനുഭവപ്പെടുന്നത്.