Thu. Apr 18th, 2024

മുല അശ്ലീലമാണോ മതനിന്ദയാണോ അല്ലയോ എന്ന് തീരുമാനിക്കാൻ 8 വർഷമായി കേസ് നടത്തുകയാണ് പ്രമുഖ ചിത്രകാരൻ ടി. മുരളി. കേസിൻറെ അന്തിമ വാദം 20 ലേക്ക് മാറ്റിയിരിക്കുകയാണ്.

സ്കന്ദ പുരാണം അനുസരിച്ച് ശ്രീ പാർവതിദേവി തന്നെയാണ് മഹിഷാസുരനെ വധിച്ച ദുർഗ്ഗയും സരസ്വതിയും . കാളിയും എല്ലാം. പതിനാറ് കൈകൾ ഉള്ളതും സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതും (അടിസ്ഥാനജനതയെ ഭയപെടുത്താനായി അന്ന് ലഭ്യമായ ആയുധങ്ങളൊക്കെ പിടിച്ച് ഇന്നാണെങ്കിൽ വല്ല മിഷൻ ഗണ്ണോ എകെ 47 ഒ മറ്റോ ഒക്കെ ആയിരുന്നെനെ ദൈവത്തിന്റെ കയ്യിൽ) അങ്ങനെശക്തിയുടെ പ്രതീകവുമായിട്ടാണ് ദുർഗ്ഗയെ ഹിന്ദുക്കൾ കണക്കാക്കുന്നത്. നവരാത്രിയിൽ ഓരോ ദിനവും ഓരോ ദുർഗ്ഗയെയാണ് ആരാധിക്കുന്നതും 10 ആം നാൾ ആരുടെയോ വിജയം നാം ആഘോഷിക്കുന്നതും. ടി മുരളി വരച്ച ഒരു ചിത്രത്തോടപ്പം പതിനാറ് കൈകൾ ഉള്ള പ്രസ്തുത പാറുക്കുട്ടിക്ക് എത്ര മുലകൾ ഉണ്ടാകും എന്ന് ബ്ലോഗിൽ കുറിച്ചതിനാണ് കേസ്. അതുകണ്ട ഏതോ തിരുവന്തോരം വ്രണരോഗിക്ക് വൃണം പൊട്ടിയതാണ് കേസിനാധാരം. സകല ക്ഷേത്രങ്ങളിലും മുലയും ചന്തിയുമൊക്കെ കൊത്തി വെച്ചിട്ടുള്ളവരാണ്. ടി മുരളി വരച്ച ചിത്രത്തിൻറെ മുലയുടെ പേരിൽ വൃണകേസുമായി നടക്കുന്നതെന്നതാണ് വിചിത്രം.

‘ഒരു ഭഗവത് ഗീതയും കുറെ മുലകളും’ എന്നപേരിൽ ബഷീർ ഒരു പുസ്തകം തന്നെ എഴുതിയ കേരളത്തിലാണ് ഒരു ബ്ലോഗ് എഴുതിയത്തിന്റെ പേരിലും ചിത്രം വരച്ചതിന്റെ പേരിലും പുനഃരുത്ഥാന കേരളം നമ്പർ 1 ൽ നങ്ങേലി ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ശ്രദ്ധനേടിയ ഒരു ചിത്രകാരൻ വേട്ടയാടപ്പെടുന്നത്.

പലപല സംസ്ഥാനങ്ങളിൽ നിന്ന് രാജ്യം മുഴുവനുമുള്ള വർഗീയ ഭ്രാന്തന്മാരാണ് അദ്ദേഹത്തെ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നത്. തുടർന്ന് അദ്ദേഹമത് ബ്ലോക്ക് ചെയ്ത് വെച്ചിരിക്കുകയാണ്. വെബ്സൈറ്റോ ബ്ലോഗോ സോഷ്യൽമീഡിയ അല്ലാതിരുന്നിട്ടും ചെന്നിത്തലയുടെ പഴയ സൈബർ പോലീസ് സാഷ്യൽമീഡിയയിലൂടെ ദൈവത്തിൻറെ മുലയെ അപമാനിച്ചതിന് കേസെടുത്തിരിക്കുകയാണ്.
2006 ൽ വിഷുവിനാണ് ആദ്യമായി ടി മുരളി ബ്ലോഗ് തുടങ്ങുന്നത്. അത്യാവശ്യം ബ്ലോഗിൽ എഴുത്തും വായനയും തുടങ്ങിയതോടെ ജാതിഭ്രാന്തന്മാരുടെ നേതൃത്വത്തിൽ തനിക്കെതിരെ 2007 മുതൽ പടയൊരുക്കം തുടങ്ങിയിരുന്നതായി ചിത്രകാരൻ പറഞ്ഞു .

അതിലിടയ്ക്കാണ് കുറച്ച് ബ്ലോഗ്‌ സുഹൃത്തുക്കളെ സംഘടിപ്പിച്ച് ബ്ലോഗ് ശിൽപ്പശാലകൾ നടത്താനായി ”ബ്ലോഗ് അക്കാദമി ” എന്ന ബാനറിൽ കേരളത്തിലുടനീളം ബ്ലോഗ് ശിൽപ്പശാലകൾ സംഘടിപ്പിച്ച് ഓൺലൈൻ മാധ്യമത്തിലേക്ക് കൂടുതൽ എഴുത്തുകാരെ കൊണ്ടുവരാനുള്ള ശ്രമം നടത്തിയത്.
കണ്ണൂർ മുതൽ തിരുവനന്തപുരം വരെ 2008 – 2010 കാലയളവിൽ പത്തോളം ബ്ലോഗ് ശിൽപ്പശാലകൾ നടത്തി. ബ്ലോഗിൽ ജാതീയതക്കെതിരെ എഴുതുന്നവരുടെ നേതൃത്വത്തിലുള്ള ഈ ബ്ലോഗ് പ്രചരണ ശിൽപ്പശാലകൾ ജാതി ദുരഭിമാനികൾക്ക് അസഹ്യമായിരുന്നു. ഇതിൻ്റെ ഭാഗമായി, സൈബർ കേസുണ്ടാക്കി എൻ്റെ ഓൺലൈൻ എഴുത്തിന് തടയിടാൻ തിരുവനന്തപുരത്തെ ഒരു ജാതി ഗ്രൂപ്പ് 2007 മുതൽ ടി മുരളിയുടെ ബ്ലോഗുകളും കമൻ്റുകളും ഇവർ അരിച്ചുപെറുക്കാൻ തുടങ്ങിയിരുന്നു.

2009 ജനുവരി 9നാണ് ‘ആത്മഗതം’ എന്ന ബ്ലോഗിലാണ് (www.nisaram.blogspot.in) കേസിന് ആസ്പദമായ “സരസ്വതിക്ക് എത്ര മുലകളുണ്ട് ” എന്ന തലക്കെട്ടോടു കൂടിയ ആക്ഷേപഹാസ്യ പോസ്റ്റ് എഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.(ചിത്രകാരൻ ബ്ലോഗിലും പോസ്റ്റിൻ്റെ കോപ്പി ചേർത്തിരുന്നു.) വിദ്യാരംഭ ദിനത്തിൽ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു വന്ന രാജാരവിവർമ്മ വരച്ച സരസ്വതിയുടെ ഒരു വാർത്താ ചിത്രം കൂടി ചേർത്തായിരുന്നു ടി മുരളിയുടെ ബ്ലോഗ് പോസ്റ്റ്.
രവിവർമ്മയാണ് നമ്മുടെ സ്ത്രീ ദൈവ സങ്കൽപ്പങ്ങൾക്ക് ആധുനിക രീതിയിലുള്ള ബ്ലൗസും ഉത്തരേന്ത്യൻ സാരിയും ധരിപ്പിച്ച് ആദ്യമായി ദൈവങ്ങളുടെ നഗ്നത മറയ്ക്കുന്നത്. അതിനു മുമ്പ് സ്ത്രീ – ദൈവ സങ്കൽപ്പങ്ങൾ മാറുമറച്ചിരുന്നില്ല. രവിവർമ്മ സ്ത്രീ ദൈവ സങ്കൽപ്പങ്ങൾക്ക് ബ്ലൗസ് വരച്ചു ചേർത്ത്, കലണ്ടർ ചിത്രങ്ങളായി അവ പ്രചരിപ്പിച്ചതോടെ നമ്മുടെ സമൂഹത്തിൽ ഒരു വ്യാജ സദാചാര ബോധം നിർമ്മിക്കപ്പെടുകയും നമ്മുടെ പഴയ കാല ചരിത്രത്തെ തമസ്ക്കരിക്കാൻ അത് കാരണമാകുകയും ചെയ്തിട്ടുണ്ട്. അതിലേക്ക് സാംസ്ക്കാരിക ശ്രദ്ധ ക്ഷണിക്കാനുള്ള ചിത്രകാരൻറെ ആക്ഷേപഹാസ്യ ലേഖനമാണ് സൈബർ നിയമങ്ങളും സൈബർ സെൽ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി, കേസാക്കാൻ തിരുവനന്തപുരത്തെ ജാത്യാഭിമാനികളുടെ ഗ്രൂപ്പ് സുവർണ്ണാവസരമാക്കിയത്.
ഇംഗ്ലീഷിൽ ‘ബ്രെസ്റ്റ് ‘ എന്നു പറഞ്ഞാലും സംസ്കൃതത്തിൽ ‘സ്തനം ‘ എന്നായാലും നമുക്കു മാന്യന്മാരുടെ പരിവേഷം നഷ്ടമാകില്ല. എന്നാൽ ‘മുല’ എന്ന മലയാളത്തിലെ തേനൂറുന്ന അമ്മയുടെ മുലപ്പാലുപോലുള്ള മലയാള വാക്ക് ഉപയോഗിച്ചാൽ, ഉപയോഗിച്ച ആൾ മാന്യതയില്ലാത്ത അശ്ലീലം പറയുന്നവരാണെന്ന ഒരു സവർണ്ണ അശ്ലീലബോധം നമ്മുടെ സമൂഹത്തിലുണ്ട്.

ആ സവർണ്ണ സാംസ്ക്കാരിക ബോധത്തിൻ്റെ അശ്ലീല സാധ്യത ഉപയോഗിച്ചാണ്, എന്തോ ഗുരുതര കുറ്റകൃത്യം ചെയ്തെന്ന ഭാവത്തിൽ തിരുവനന്തപുരത്തെ സവർണ്ണരുടെ ജാതി ഗ്രൂപ്പ് സൈബർ സെല്ലിലെ സ്വാജാതീയരുടെ സഹായത്തോടെ മലയാളം ബ്ലോഗ് എഴുത്തിനെതിരെയുള്ള ആദ്യ സൈബർ കേസ് പ്രതികാരബുദ്ധിയോടെ ഫ്രെംയിം ചെയ്യുന്നത്.
2009ൽ കണ്ണൂർ പോലീസ് സ്റ്റേഷൻ എടുത്ത കേസിൽ (CNo:18/2009) ജില്ലാ കോടതിയിൽ നിന്നും ജാമ്യം ലഭിക്കാത്തതിനാൽ ഹൈക്കോടതിയിൽ നിന്നാണ് ജാമ്യം ലഭിച്ചത്. അതായത് പന്ത്രണ്ട് വർഷത്തോളമായി അദ്ദേഹത്തെ സൈബർ പോലീസ് വേട്ട തുടങ്ങിയിട്ട്. 2015 ലാണ് കണ്ണൂർ കോടതിയിൽ സാക്ഷി വിസ്താരം ആരംഭിക്കുന്നത്.

ഈ മുല കേസിനെ കേവലം ടി. മുരളിയുടെ വ്യക്തിപരമായ വിഷയമായി കണ്ട് നിസാരവൽക്കരിച്ച് കാണരുത്. കോടതിയിലിരിക്കുന്ന കേസായതിനാൽ ആണ് അദ്ദേഹം കേസിനെ സംബന്ധിച്ച് കൂടുതൽ പരസ്യ പ്രസ്താവനകൾ നടത്താത്തത് സ്ത്രീകളുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനായി അരയും തലയും മുറുക്കി സോഷ്യൽ മീഡിയയിൽ ഉറഞ്ഞുതുള്ളാറുള്ള ആവിഷ്‌കാരന്മാരും കുരീപ്പുഴയുടെ ആവഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി മാത്രം ആചാരപരമായി രോഷം കൊള്ളാറുള്ള യുക്തിവാദികളും ഈ മുലകേസ് കാണാതിരിക്കരുത്!




ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913