Wednesday, August 10, 2022

Latest Posts

‘മഹാസമുദ്രത്തിലും ചില പുളുവൻ ഫണീന്ദ്രന്മാർ ജന്മം എടുക്കാറുണ്ട്’: ജോൺ ബ്രിട്ടാസിൻറെ രാജ്യസഭ സ്ഥാനാർത്ഥിത്വം ഇടത് കേന്ദ്രങ്ങളിൽ ശക്തമായ പ്രതിഷേധം

‘കൂർമ്മബുദ്ധിയായ പത്രപ്രവർത്തകൻ, ദേശീയ രാഷ്ട്രീയ വക്താക്കളെ മുട്ടുകുത്തിക്കുന്ന വാൿചാതുരി, അതായിരുന്നു ബുദ്ധിയും സൌന്ദര്യവും ഒരുമിച്ച് അനുഗ്രഹിച്ച…………………. ‘ഇതൊക്കെ എങ്ങിനെ സാധിക്കുന്നെടാ കൂവേ………..??

ആ ബൌദ്ധിക സൌന്ദര്യ തേജസ്സിന്റെ കാന്തിയെക്കുറിച്ച് എഴുതി തിമിർക്കാൻ പോകുന്നവർക്ക് പോലും പുണ്യം ലഭിക്കും. ആത്മനിർവൃതിയും ആനന്ദതുന്തിലമായ മാനസ്സികാവസ്ഥയും അവരിൽ നിറയുകയും ഒരു രതിനിർവേദം അവർ അനുഭവിക്കുകയും ചെയ്യും.

ഇതൊക്കെ ബുദ്ധിയും സൌന്ദര്യവും കൂർമ്മ ബുദ്ധിയും ഉള്ളവരുടെ ഇടമാണ്. ഈ ഇടത്ത് നുമുക്ക്…… ചുമ്മാ വല്ല വഴിയ്ക്കും നടക്കാം…, മാസ്ക് വെക്കാം…,വായും മൂക്കും അടച്ചുവെക്കാം…, ചെവിയും കണ്ണുകളും കൂടി അടച്ച് വെക്കാൻ കഴിയുന്ന വല്ല വൈറസും വന്നിരുന്നെങ്കിൽ… ബുദ്ധിയും സൌന്ദര്യവുമില്ലാത്ത മനുഷ്യർക്ക് അല്പം സ്വസ്ഥത ഉണ്ടാകുമായിരുന്നു..? 

ജോണ്‍ ബ്രിട്ടാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത് ഇടതു അനുകൂല പ്രൊഫൈലുകളില്‍ നിന്നാണ്. സജീവ സിപിഎം പ്രവർത്തകർ തന്നെ പോസ്റ്റുകളും ട്രോളുകളുമായി പരസ്യമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. അര്‍ഹരായ നിരവധി നേതാക്കളെ പടിക്ക് പുറത്തിരുത്തിയാണ് സി.പി.എം ഇപ്പോള്‍ ബ്രിട്ടാസിനെ രാജ്യസഭയിലേക്ക് അയക്കുന്നത്. മാധ്യമ പ്രവർത്തകൻ എന്ന നിലയിലായാലും ദ ഹിന്ദു പത്രത്തിന്റെ മേധാവിയായിരുന്ന എന്‍ റാമിനെ പോലെയുള്ള മുന്‍ എസ്.എഫ്.ഐ നേതാവിന് നല്‍കാത്ത പരിഗണനയാണ് ജോണ്‍ ബ്രിട്ടാസിന് ഇത്തവണ സി.പി.എം നല്‍കിയിരിക്കുന്നത്. ‌കൈരളി ചാനലില്‍ നിന്നും ആഗോള മാധ്യമ ഭീകരന്റെ ചാനലില്‍ പോകുകയും പിന്നീട് അവിടെ നിന്നും ഉയര്‍ന്ന ശമ്പളത്തില്‍ കൈരളിയില്‍ തിരിച്ചെത്തുകയും ചെയ്ത ചരിത്രമാണ് ജോണ്‍ ബ്രിട്ടാസിനുള്ളത്. അദ്ദേഹത്തിന്റെ പല നിലപാടുകളും കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് അംഗീകരിക്കാന്‍ കഴിയുന്നതുമല്ല. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ പ്രതിഷേധവും ശക്തമായിരിക്കുന്നത്.

ഒരു കേഡര്‍ പാര്‍ട്ടി എന്ന നിലയില്‍ പാര്‍ട്ടി എടുക്കുന്ന എല്ലാ തീരുമാനങ്ങളും അനുസരിക്കാന്‍ സി.പി.എം അണികള്‍ ബാധ്യസ്ഥരാണ്. പാര്‍ട്ടിയുടെ ഈ അച്ചടക്കത്തെയാണ് നേതൃത്വമിപ്പോള്‍ ചൂഷണം ചെയ്തിരിക്കുന്നത്. മേല്‍ക്കമ്മറ്റി എടുത്ത തീരുമാനമാണ് അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. നേതൃത്വം തഴഞ്ഞത് കിസാൻ സഭ നേതാക്കൾ ഉൾപ്പെടെയുള്ളവരെയാണ്. കര്‍ഷക സമരത്തിലൂടെ മോദി ഭരണകൂടത്തെ വിറപ്പിച്ച വിജു കൃഷ്ണന്‍, പി.കൃഷ്ണപ്രസാദ്, സി.പി.എം കേന്ദ്ര കമ്മറ്റി അംഗം എ.ആര്‍ സിന്ധു എന്നിവര്‍ ഇതില്‍ ചിലരാണ്. ഒരു ടേം പൂര്‍ത്തിയാക്കിയ കെ.കെ രാഗേഷിനും ഒരവസരം കൂടി നല്‍കാമായിരുന്നു. എന്നാല്‍ അതും ഉണ്ടായിട്ടില്ല. നൂറ് കണക്കിനു കര്‍ഷകര്‍ ജീവത്യാഗം ചെയ്ത സമരമുഖത്ത് ഇപ്പോഴും ആവേശം വിതറുന്ന നേതാക്കളാണ് ഇവരെല്ലാം. ഗാസിപ്പൂര്‍ ഉള്‍പ്പെടെയുള്ള സമരകേന്ദ്രങ്ങള്‍ പൊളിച്ചു മാറ്റാനുള്ള പൊലീസ് നീക്കം തകര്‍ക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് സി.പി.എം കര്‍ഷക സംഘടനയായ കിസാന്‍സഭ വഹിച്ചിരുന്നത്.
രാജ്യസഭാംഗം എന്ന പദവി ഉപയോഗപ്പെടുത്തി കെ.കെ രാഗേഷ് നടത്തിയ ഇടപെടലാണ് കര്‍ഷക സമരപന്തല്‍ പൊളിക്കുന്നതില്‍ നിന്നും പൊലീസിനെ പിറകോട്ടടിപ്പിച്ചിരുന്നത്. കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത് തന്നെ ഇക്കാര്യം തുറന്നു സമ്മതിച്ചിട്ടുള്ളതുമാണ്. ഇവർക്ക് ഒന്നുമില്ലാത്ത എന്ത് യോഗ്യതയാണ് ഒരു അശ്ലീലചിരിയുമായി ജങ്ഷനിൽ വരുന്ന , ആരേയും മുട്ടുകുത്തിക്കുന്നതു് ഇതുവരെ കണ്ടിട്ടില്ലാത്ത, എന്നാൽ മുട്ടുകുത്താതിരിക്കാൻ ചില ‘ഉടായിപ്പു’കൾ (വില കുറഞ്ഞ) തട്ടിവിടുന്ന ബ്രിട്ടാസിൽ കണ്ടിട്ടുള്ളതെന്ന് സോഷ്യൽ മീഡിയയിൽ സഖാക്കൾ തന്നെ ചോദിക്കുന്നു.

മഹാസമുദ്രത്തിലും ചില പുളുവൻ ഫണീന്ദ്രന്മാർ ജന്മം എടുക്കാറുണ്ട് എന്നും കുറേനാൾ കഴിഞ്ഞു ദില്ലിയിലെ പ്രശസ്ത അലക്ക് കല്ലിനരികെ “ആ പേന അങ്ങോട്ട് മാറ്റി വച്ചിട്ട് ഈ സാരി സർഫിൽ മുക്കി കുത്തി പിഴിഞ്ഞ് നീലം മുക്കി വയ്യ്..” എന്നെല്ലാമാണ് സഖാക്കൾ പരിഹസിക്കുന്നത്

ബ്രിട്ടാസ്‌ വിവാദത്തിലെ ശ്രദ്ധേയമായ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ:

‘കൂർമ്മബുദ്ധിയായ പത്രപ്രവർത്തകൻ, ദേശീയ രാഷ്ട്രീയ വക്താക്കളെ മുട്ടുകുത്തിക്കുന്ന വാൿചാതുരി, അതായിരുന്നു ബുദ്ധിയും സൌന്ദര്യവും ഒരുമിച്ച് അനുഗ്രഹിച്ച…………………. 🙂 🙂 🙂 ‘
ഇത്രയും എഴുതി പേരെഴുതാതെ വിട്ടത് എന്തുകൊണ്ടെന്ന ചോദ്യം ഉയർന്നേക്കാം..
അന്തരീക്ഷത്തിൽ ഒരു വെള്ളിടി വെട്ടും.. ആകാശം പിളർന്നുകൊണ്ട് ആ പേരു മനസ്സിൽ തെളിയും… അത്രമേൽ ആദരവും ഉജ്ജ്വലാൽ‌ ഉജാലയും ഉന്മയും വെണ്മയും കോരിച്ചൊരിയുന്ന ആ നാമധേയം ആർക്കാണ് ഓർമ്മ വരാത്തത്..?
നാവിൽ വികടസരസ്വതീകടാക്ഷം..!
കൂർമ്മബുദ്ധികൊണ്ടുള്ള കൌശലവും വാൿചാതുരിയാലുള്ള ആത്മഹിംസയും… !
ബുദ്ധിയും സൌന്ദര്യവും ഒരുമിച്ച് അനുഗ്രഹിച്ചിരിക്കുന്നു.
ദൈവങ്ങൾ എന്തിനാണ് ഒരു മനുഷ്യനു ഇത്രയും ബുദ്ധി നൽകുന്നത്..? ഇതൊക്കെ ഒരു മനുഷ്യനു നൽകിയാൽ പിന്നെ ദൈവങ്ങൾ എന്ത് ചെയ്യും..?
സൌന്ദര്യത്തിന്റെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട..
മാനത്തൂന്നെങ്ങാനും വന്നതാണോ..?
‘കരളിൽ‘ വിളക്ക് തെളിഞ്ഞതാണോ..?
കൊന്ന മരം പൂത്തുലഞ്ഞ് നിലത്ത് വീണതാണോ..?
സത്യത്തിൽ എത്ര പറഞ്ഞാലും അപദാനിച്ചാലും അവസാനിക്കാത്ത ആ മഹാനുഭാവനെ തിരിച്ചറിയാൻ കേരളത്തിലെ ഓരോ കൊച്ചുകുട്ടിയ്ക്കും കഴിയും.
തദവസരത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള ഉപന്യാസങ്ങളും ചെറുകഥകളും നോവലുകളും വാഴ്ത്ത് പാട്ടുകളും ഓൺ ലൈനിൽ ഖണ്ഡഃശ പ്രസിദ്ധീകരിക്കപ്പെടുന്നതായിരിക്കും. ആ ബൌദ്ധിക സൌന്ദര്യ തേജസ്സിന്റെ കാന്തിയെക്കുറിച്ച് എഴുതി തിമിർക്കാൻ പോകുന്നവർക്ക് പോലും പുണ്യം ലഭിക്കും. ആത്മനിർവൃതിയും ആനന്ദതുന്തിലമായ മാനസ്സികാവസ്ഥയും അവരിൽ നിറയുകയും ഒരു രതിനിർവേദം അവർ അനുഭവിക്കുകയും ചെയ്തും.
ഈ ബൌദ്ധിക സൌന്ദര്യ തേജസ്സിനെ ഏതെങ്കിലും രീതിയിൽ ഒന്ന് ചെണുങ്ങനെ വിമർശിക്കാൻ ശ്രമിക്കുന്നവർക്ക് തെറിയുടെ ഉഗ്രപ്രസാദവും പ്രതീക്ഷിക്കാം. പ്രസാദം വേണ്ടെങ്കിൽ വഴിമാറി നടക്കുന്നതാവും ഉ……. ചിതം. !
ഈ പുണ്യാത്മാവിന്റെ കാൽ കഴുകി കുടിയ്ക്കുന്ന ഭക്തരുടെ സുവിശേഷ പ്രകാശനം നടക്കുമ്പോൾ….. അതുവഴിയൊന്നും പോകാതിരിക്കാൻ ബുദ്ധിയും സൌന്ദര്യവും കുറഞ്ഞവർ ശ്രദ്ധിക്കുക..!
ഇതൊക്കെ ബുദ്ധിയും സൌന്ദര്യവും കൂർമ്മ ബുദ്ധിയും ഉള്ളവരുടെ ഇടമാണ്..
ഈ ഇടത്ത് നുമുക്ക്…… ചുമ്മാ വല്ല വഴിയ്ക്കും നടക്കാം…
മാസ്ക് വെക്കാം..
വായും മൂക്കും അടച്ചുവെക്കാം..
ചെവിയും കണ്ണുകളും കൂടി അടച്ച് വെക്കാൻ കഴിയുന്ന വല്ല വൈറസും വന്നിരുന്നെങ്കിൽ…
ബുദ്ധിയും സൌന്ദര്യവുമില്ലാത്ത മനുഷ്യർക്ക് അല്പം സ്വസ്ഥത ഉണ്ടാകുമായിരുന്നു..?
ഇതൊക്കെ എങ്ങിനെ സാധിക്കുന്നെടാ കൂവേ………..??
അന്തസ്സ് എന്നത് ബുദ്ധിയും സൌന്ദര്യവുമുള്ളവർക്ക് ഉണ്ടാവരുതെന്ന് നിർബ്ബന്ധമുണ്ടോ..?
അല്ല, ഈ എഴുതിയതൊക്കെ ആരെക്കുറിച്ചാ…
ചുമ്മാ, ഒരു രസം… 🙂
നാളെ ആരെക്കുറിച്ചെങ്കിലും ആരെങ്കിലും പറഞ്ഞാൽ….. ഇപ്പോഴേ ഒരു വടി. !
( സമർപ്പിതം : തുള്ളിതുള്ളുമ്പി നിൽക്കുന്ന സൌന്ദര്യത്തിൽ നിന്നും ഒരു തുള്ളി തെറിച്ച് വീണാൽ അതും എടുത്തുകൊണ്ട് ഓടാൻ വിമ്മി വിതുമ്പി നിൽക്കുന്ന ആരാധക വൃന്ദത്തിന് )

✍️ മനോജ്. സി. ആർ
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

 

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.