Tue. Mar 19th, 2024

നഗ്ന്‌ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസില്‍ രഹ്നാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. രഹന ചെയ്തത് തികഞ്ഞ അസംബന്ധവും പ്രചരിപ്പിച്ചത് അശ്ലീലവുമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

രഹനയുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്ന് സ്പ്രീംകോടതി പറഞ്ഞു.രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ച് കുട്ടികള്‍ക്ക് എന്ത് ധാരണയാണ് ഈ പ്രവൃത്തിയിലൂടെ ലഭിക്കുക എന്നും കോടതി ചോദിച്ചു. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ സര്‍ക്കാര്‍ കോടിതിയില്‍ എതിര്‍ത്തിരുന്നു.

നഗ്ന മാറിടത്തിൽ ചിത്രം വരപ്പിച്ച് സോഷ്യൽ മീഡിയവഴി പ്രചരിപ്പിച്ചത് അശ്ലീലതയുടെ പരിധിയില്‍ വരുമെന്നും ഇത് സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. രഹനക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണന്‍, അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ എന്നിവര്‍ ഹാജരായി. പോക്‌സോ വക്കുപ്പകുള്‍ പ്രകാരവും ഐ ടി ആക്റ്റ് പ്പകാരവുമാണ് രഹനക്കെതിരേ കേസെടുത്ത്ത്. നേരത്തേ ഹൈക്കോടതിയും രഹനഫാത്തിമയുടെ ജാമ്യാപേക്ഷ തള്ളികളഞ്ഞിരുന്നു.

https://newsgile.com/2020/08/07/sc-dismisses-anticipatory-bail-plea-of-rehana-fathima-she-will-surrender-surrender-on-monday/