Sat. Apr 20th, 2024

ആദ്യ വിവാഹം നിലനിൽക്കേ വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയും ബ്ളോക്ക് പഞ്ചായത്ത് ജീവനക്കാരിയുമായ യുവതിയെ വിവാഹം ചെയ്ത സി.പി.എം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഡി.വൈ​.എ​ഫ്‌​.ഐയുടെ മുൻ കൊല്ലം ജി​ല്ലാ പ്ര​സി​ഡന്റും പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മുൻ പ്രസിഡന്റുമായിരുന്ന എസ്.സജീഷിനെയാണ് (38) സി.പി.എം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

ബ്ളോക്ക് പഞ്ചായത്തിലെ ജീവനക്കാരിയായ യുവതിയെയാണ് രണ്ടാമത് വിവാഹം ചെയ്തത്. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ ഇവരുമൊത്ത് മുൻപും യാത്രകൾ നടത്തുകയും അത് നാട്ടിൽ പാട്ടാവുകയും ചെയ്തപ്പോൾ പാർട്ടി വിലക്കിയിരുന്നു. എന്നാൽ അത് വകവയ്ക്കാതെ വീണ്ടും ഈ യുവതിയുമായുള്ള ബന്ധം തുടർന്നപ്പോൾ പാർട്ടി വീണ്ടും ഇടപെട്ടു. വീട്ടിലെ പ്രശ്നങ്ങൾ തീർത്തിട്ട് വരാൻ പാർട്ടി ഉപദേശിച്ചു. അതിൻെറ ഭാഗമായി ആറ് മാസം മുമ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പാർട്ടി ചുമതലകളിൽ നിന്നും സജീഷ് സഖാവിനെ മാറ്റി നിറുത്തി.

എന്നാൽ ഈ യുവതിയുമായുള്ള ബന്ധം തുടരുകയും സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് ഇവരെ സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് അനുസരിച്ച് വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. ആദ്യ വിവാഹം നേരത്തെ വേർപെടുത്തിയെന്നായിരുന്നു യുവതിയോട് പറഞ്ഞിരുന്നത്. രജിസ്റ്റർ ഓഫീസിൽ ആകട്ടെ ആദ്യവിവാഹമാണെന്ന താരത്തിലുമാണ് രണ്ടാം വിവാഹം രജിസ്റ്റർ ചെയ്തത്.

എന്നാൽ ജില്ലാനേതാവായ ഭർത്താവിൻറെ വിവാഹ വാർത്തയറിഞ്ഞ് വിപ്ലവ മധുവിധു ആഘോഷിക്കുന്ന ഭർത്താവിനെതിരെ ഭാര്യ പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് സംഭവത്തിന്റെ ഗതി മാറിയത്. ജില്ലാനേതാവായ സജീഷ് സഖാവിൻറെ ആദ്യ ഭാര്യ പാർട്ടി ജില്ലാ നേതൃത്വത്തിനും ജില്ലാ രജിസ്ട്രാർക്കും പരാതി നൽകി. ഇതിൻെറ അടിസ്ഥാനത്തിലാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

ലിവിങ് ടുഗതർ ആയിരുന്നെകിൽ നിയമപരമായി കുഴപ്പമൊന്നുമില്ലെങ്കിലുംസഖാവ് പക്ഷെ വിവാഹം രജിസ്റ്റർ ചെയ്ത് സ്വയം കുഴപ്പം ഏറ്റുവാങ്ങുകയായിരുന്നു. ആദ്യ വിവാഹബന്ധം നിലനിൽക്കേ വീണ്ടും വിവാഹം കഴിക്കുന്നത് നിയമപരമായി കുറ്റകരമായതിനാൽ ഇയാൾക്കെതിരെ നിയമപരമായ നടപടിയുണ്ടാകും.ഒപ്പം രണ്ടാം ഭാര്യക്കും പണികിട്ടും. ഒരുവിവാഹം നിലനിൽക്കെ മറ്റൊരുവിവാഹം കഴിക്കുന്നത് കേരളാ സ്റ്റേറ്റ് സർവീസ് ആൻഡ് സബോഡിനേറ്റ് റൂൾ അനുസരിച്ചും ടെർമിനേറ്റ് ചെയ്യപ്പെടാവുന്ന കുറ്റമാണ്.

സി.പി.എം പത്തനാപുരം ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന സജീഷ് 2014-16 കാലയളവിൽ ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റായിരുന്നു.കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ പിറവന്തൂർ ഡിവിഷനിൽ നിന്ന് മത്സരിച്ച് ജയിച്ചു. യുവ പ്രാതിനിധ്യത്തിന് മുൻതൂക്കം നൽകി പാർട്ടി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റായ സജീഷിനെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കി. പ്രസിഡന്റായതോടെ വിവാഹിതനായ സജീഷിൽ വീണ്ടും പ്രണയം മുളപൊട്ടി.

തൻറെ സോഷ്യൽ സ്റ്റാറ്റസിന് ആദ്യഭാര്യ അത്രപോരെന്ന് തോന്നിയ സജീഷ് സഖാവ് ബ്ളോക്ക് പഞ്ചായത്തിലെ ജീവനക്കാരിയായ കിളിമാനൂർ സ്വദേശിയെ വളച്ച് ഒഫീഷ്യൽ ആവശ്യങ്ങൾക്കെന്നപേരിൽ ചുറ്റിക്കറക്കമായി.പിന്നീട് ജീവനക്കാരിയിലും പ്രണയം മുളപൊട്ടി.വിവാഹിതനായ പാർട്ടിനേതാവ് വിവാഹബന്ധം വേർപെടുത്താതെതന്നെ വീണ്ടും വിവാഹം കഴിച്ചതിലെ വിപ്ലവവും രണ്ട് മതവിഭാഗങ്ങളിലുള്ള സജീഷും യുവതിയും മിശ്രവിവാഹിതരായ വിപ്ലവവും പാർട്ടി പക്ഷെ അംഗീകരിച്ചില്ല.

പഞ്ചായത്തിലുള്ളവർക്കും പ്രത്യേകിച്ച് യുവാക്കൾക്കും മാതൃകയാകേണ്ട ബിപ്ലവ യുവജന പ്രസ്ഥാനത്തിൻറെ ജില്ലാനേതാവായിരുന്ന ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് തന്നെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയത് പഞ്ചായത്തിലെ മറ്റ് ജീവനക്കാരെയും നാട്ടുകാരെയും പാർട്ടിക്കാരെയും അപമാനമുണ്ടാക്കിയെന്നാണ് പാർട്ടി വിലയിരുത്തിയത്. പാർട്ടി വിലക്കിയിട്ടും രണ്ട് മക്കളുള്ള കാമുകിയെ കൈവിടാൻ സഖാവ് സജീഷ് കൂട്ടാക്കിയില്ല.

ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913