Sat. Nov 21st, 2026

‘തീരെ വകതിരിവ് ഇല്ലാത്ത ഒരു വിഭാഗമാണ് രാജ്യം ഭരിക്കുന്നത്. ജീവനെ ഭയപ്പെടുന്നവരാണ് ഫാസിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നത്. എതിര്‍പ്പു രേഖപ്പെടുത്തുന്നവരെ അവര്‍ കൊല്ലുകയാണ്. ഇത്തരത്തില്‍ എഴുത്തുകാരേയും കലാകാരന്മാരേയും അവര്‍ ഭീഷണിപ്പെടുത്തുന്നു. എനിക്കും ഭീഷണിയുണ്ട്. എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് നടൻ മാമുക്കോയ.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാട് തുറന്നുപറയുന്ന അപൂർവം മലയാള നടന്മാരിൽ ഒരാളാണ് മാമുക്കോയ. ഇപ്പോഴിതാ വീണ്ടും പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. അദ്ദേഹം. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഷഹീന്‍ ബാഗ് സ്‌ക്വയറില്‍ സംസാരിക്കുകയായിരുന്നു മാമുക്കോയ.നിങ്ങൾ എങ്ങനെ ജീവിക്കുമോ അതുപോലെ ഞങ്ങളും ഈ നാട്ടിൽ ജീവിക്കുമെന്നും മരിക്കേണ്ടിവന്നാലും ഫാസിസ്റ്റുകളുമായി യാതൊരു അഡ്ജസ്റ്റ്‌മെന്റിനും നിൽക്കില്ലെന്നും മാമുക്കോയ തുറന്നടിച്ചു.

https://newsgile.com/2020/02/22/not-ready-to-adjust-in-front-of-fascists-theyll-kill-those-who-oppose-them-actor-mamukkoya/