സെൽഫ് പ്രമോഷനായി യുക്തിഈശ്വരനും ഭക്തഈശ്വരനും തമ്മിൽ സംവാദംവരെ മുൻപ് സ്വന്തം പൈസമുടക്കി ചെയ്ത് യുട്യൂബിൽ അപ്ലോഡ് ചെയ്ത ഈശ്വരൻ & ഈശ്വരി കമ്പനിയുടെ സ്ക്രിപ്റ്റ് അനുസരിച്ച്പരിപാടി നടക്കാതെ ചീറ്റിപ്പോയ ലിബിയെ മാവോയിസ്റ്റാക്കാനുള്ള മറ്റൊരു പ്രത്യേക കലാപരിപാടിയാണ് ചുവടെ.
വാസ്തവത്തിൽ ‘കടുക്കാ’ കേസിൻറെ വിചാരണക്കായി സംഘടിപ്പിച്ചതായിരുന്നു പരിപാടിയെങ്കിലും മാവോയിസ്റ്റ് എന്നൊരു വാക്ക് കിട്ടിയപ്പോൾ പിന്നേ അത് പൊലിപ്പിക്കാനായിരുന്നു ശ്രമമെങ്കിലും പരിപാടിയുടെ ഷൂട്ടിങ്ങിന് മുൻപ് ഞാൻ ഇട്ടൊരുപോസ്റ്റ് രാഹുലിൻറെ കാശ് വെള്ളത്തിലാക്കിയെന്ന് പരിപാടികാണുമ്പോൾ വ്യക്തമാകും.

ഇത് ഷൂട്ട് ചെയ്ത നവംബർ 20 ന് ഞാൻ ഇട്ടിരുന്ന ഫെയ്സ്ബുക്ക് കുറിപ്പ്
സുഹൃത്തുക്കളെ,
ഞാനും പിഎസ് മഞ്ജുവും ഫ്ളവേഴ്സ് ടിവിയുട ഒരു ടോക്ക് ഷോയുടെ റിക്കോഡിങ്ങിനായി സ്റ്റുഡിയോയിൽ ആണ് ഉള്ളത്. ചീഫ് ഗസ്റ്റ് ആരെന്നറിയേണ്ടേ ശൂദ്ര ലഹളയുടെ ശകുനി രാഹുൽ ഈശ്വരനും ഭാര്യയും.
ഭരണഘടനയെയും ജനാധിപത്യത്തെയും നീതിന്യായ വ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ട് കലാപത്തിനാഹ്വാനം ചെയ്ത ഒരാളുമായി ജനാധിപത്യപരമായ ഒരു ചർച്ചയ്ക്ക് പ്രസക്തിയുണ്ടോ എന്നതാണ് എൻറെ ഫസ്റ്റ് ക്വസ്ട്യൻ. ഈ ചോദ്യം ഒരുപക്ഷെ സംപ്രേക്ഷണം ചെയ്യപ്പെടാൻ സാധ്യതയില്ലാത്തതുകൊണ്ടാണ് ഇത് പോസ്റ്റ് ചെയ്തത്.
അദ്ദേഹവുമായി നടത്തുന്നത് ശങ്കരാചാര്യരുടെ വാദത്തിൽ പരാജയപ്പെടുന്നവരെ വധിക്കുന്ന വാദംപോലെ ഒരു വാദമാണെന്നല്ലേ മുൻകാല അനുഭവങ്ങൾ വെളിവാക്കുന്നത്. കാരണം 12 വര്ഷം വാദം നടത്തിയാകേസിൽ എതിർ കക്ഷി വിജയിച്ചപ്പോൾ നാട്ടിൽ കലാപത്തിനാഹ്വാനം ചെയ്യുകയും ശബരിമലയെ കലാപഭൂമിയാക്കുകയും ചെയ്തശേഷം ഇദ്ദേഹം പ്ലാൻ A B C ഒക്കെ ജനാധിപത്യത്തിൻറെ ഫോർത് എസ്റ്റേറ്റ് എന്നവകാശപ്പെടുന്ന മാധ്യമങ്ങളോട് പ്രസ് സ്ക്ലബ്ബിൽ തന്നെ വന്നിരുന്ന് വിശദീകരിക്കുകയും ചെയ്തതോടുകൂടി മാധ്യമങ്ങൾ ഇദ്ദേഹത്തെ അവോയിഡ് ചെയ്യുകയും ചെയ്തിരുന്നല്ലോ ?
ഇത്തരത്തിൽ ഒരു ജനാധിപത്യ വിരുദ്ധനുമായി ഈ മാധ്യമം ഇങ്ങനെ ഒരുചർച്ച സംഘടിപ്പിച്ചത് എന്തിനെന്ന് അറിയില്ല.രാഹുൽ ഈശ്വറിന്റെ അമ്മയും അമ്മായി അമ്മയും കുഞ്ഞമ്മയും കുടുംബക്കാരും സുഹ്രുത്തുക്കളുമുൾപ്പെടെ ഒരുലോഡ് ആളുകളും, ഞങ്ങൾളോടൊപ്പം സുമനൻ സാറും വിനോദ്സാറും മാത്രം. ആകപ്പാടെ ഒരു ഈശ്വരൻ & ഈശ്വരി കമ്പനിയുടെ സ്പോൺസേഡ് പരിപാടിയുടെ മണമടിക്കുന്നു.
ഈപരിപാടിയിൽ രാഹുലേശ്വരൻറെ ഈശ്വരി ഞങ്ങൾ പോർട്ടലിൽനിന്ന് മുക്കി എന്നുപറയുന്ന ” കടുക്കാ പോസ്റ്റ് ആണ് ചുവടെ ഉള്ളത് .ഭീരുവായ ലിബി എവിടെ മുക്കിയെന്നാണാവോ ഈ ധീരയായ ഈശ്വരി പറയുന്നത് ? അത് ഹൈഡ് ചെയ്ത് തെളിവ് നശിപ്പിക്കേണ്ട കാര്യമൊന്നും ഞങ്ങൾക്കില്ല. അതിൽ എന്താണ് ഒഫൻസീവ് ആയിട്ടുള്ളതെന്ന് അത് വായിച്ചാൽ മനസിലാകും. അത് മറ്റൊരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഞങ്ങളുടെ ന്യൂസ്പോർട്ടലിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. യുവതികളായ സ്ത്രീകളെ കാണുന്നമാത്രയിൽ തന്നെ അയ്യപ്പന് കൺട്രോൾ പോകുമെന്ന് ഉറപ്പുണ്ടെങ്കിൽ കടുക്കാ കഷായം ഫലപ്രദമാണെന്നാണ് പോസ്റ്റ് ഇട്ടയാളും എഴുതിയത്. യുവതികളായ സ്ത്രീകളെ കാണുന്നമാത്രയിൽ അയ്യപ്പൻറെ നൈഷ്ടീകമായ എന്തോസാധനം പോകുമെന്നൊക്കെ പ്രചരിപ്പിച്ചതും അതിൻറെ പേരിൽ സുപ്രീംകോടതി വിധിക്കെതിരെ കലാപമുണ്ടാക്കിയതും ഞങ്ങളരും അല്ല.
അയ്യപ്പന് കൺട്രോൾ പോകുമെന്നുറപ്പുണ്ടെകിൽ കടുക്കാ കഷായം അത്യുത്തമമെന്ന് പി പി സുമനൻ
‘കടുക്ക’ പോസ്റ്റ് പറഞ്ഞു മതവികാരമുണ്ടാക്കുകയും രോഷം കൊള്ളുകയും ചെയ്യുന്നുണ്ടെങ്കിലും ഈശ്വരിയുടെ യഥാർത്ഥ രോഷംചുവടെ ഉള്ള മറ്റൊരു പോസ്റ്റിന് എതിരെയാണെന്നതാണ് വസ്തുത.
ആചാരങ്ങൾ മാറ്റമില്ലാതെ അതേപടിയായിരുന്നു എങ്കിൽ ദീപ എന്ന നായർ സ്ത്രീക്ക് രാഹുൽ ഈശ്വർ എന്ന നമ്പൂരി തംബ്രാന്റെ കല്യാണം സംബന്ധം തന്നെയല്ലേ? സംബന്ധത്തിൽ ഉണ്ടാകുന്ന കുട്ടി അച്ഛൻ നമ്പൂരിയെ സംബന്ധിച്ചിടത്തോളം “ഉണ്ണി” അല്ല. “കൊശവൻ” ആണ് താനും. “കൊശവൻ” പിതാവിനെ അച്ഛൻ എന്നല്ല ആചാരപ്രകാരം വിളിക്കേണ്ടതും. “അച്ഛൻ തംബ്രാൻ” എന്നാണ് വിളിക്കേണ്ടത്. വേളിയിൽ ഉണ്ടാകുന്ന “ഉണ്ണിയ്ക്ക്” മാത്രമേ പിന്തുടർച്ചാവകാശവും ഉള്ളൂ. “കൊശവനു” ഓണത്തിന് ഒരു പുടവയ്ക്കും കഞ്ഞിക്കും അപ്പുറം അവകാശങ്ങൾ എന്തെങ്കിലും ഉണ്ടോ ഇനിയും അറിയേണ്ട സംഗതിയാണ്…… അത് NSS സൈദ്ധാന്തികൻമാർ പറയട്ടെ ….
സ്വാമി സന്ദീപാനന്ദഗിരി ആചാരങ്ങളുടെ അസംബന്ധങ്ങളെ കുറിച്ച് പറയാൻ നായർ ഭവനങ്ങളിൽ പട്ടൻമാർ നടത്തിയിരുന്ന ആചാരമായ സംബന്ധത്തെ തന്നെ കൂട്ടുപിടിച്ചപ്പോൾ അന്തസ്സുള്ള ആ നായർ പെൺകുട്ടി നന്നായി വിഷമിക്കുന്നുണ്ടായിരുന്നു, പ്രതിരോധിക്കാൻ … അതു കൊണ്ടു തന്നെയാകണം ചർച്ചയ്ക്കിടയിൽ ഒരു വേളയിൽ ആചാരം അങ്ങനെയാണെങ്കിൽ ശബരിമല മലയരയർക്ക് തന്നെ വിട്ടു കൊടുക്കേണ്ടതുണ്ട് എന്ന് അവർക്ക് പറഞ്ഞത് തടിതപ്പേണ്ടി വന്നത്. …. ( ഈ പോസ്റ്റിനെതിരെയുള്ള ആത്മരോഷമാണ് സ്ക്രീനിൽ കണ്ടത്)
ഒരു ‘കൊലസ്ത്രീ’യുടെ അടപ്പ് തെറിച്ച ‘സംബന്ധ’വും അതിലുണ്ടാകുന്ന ‘കൊശവ’നും
കാര്യമിങ്ങനെയൊക്കെ ആണെങ്കിലും ശൂദ്രേച്ചിയുടെ ആവേശത്തിനും ഉത്സാഹത്തിനും പിന്നിൽ ചില സാമ്പത്തീക നേട്ടങ്ങളാണെന്നതാണ് സത്യം. അല്ലാതെ ഏതെങ്കിലും ഭാര്യയും അമ്മയും നാട്ടിൽകലാപമുണ്ടാക്കാനും കുട്ടിച്ചോറാക്കാനും സ്വന്തം മകനെയോ ഭർത്താവിനെയോ പറഞ്ഞുവിടുമോ ? പണം തന്നെ മുഖ്യം.ജാത്യാലുള്ളത് തൂത്താൽ പോവില്ലെന്നൊക്കെ പറയുന്നതും ഈ പരിപാടിയിൽ പോലും ജാതിയെ ന്യായീകരിക്കുന്ന രാഹുൽഈശ്വറിന്റെ കുടുംബയോഗക്കാരുടെ തത്വശാസ്ത്രമനുസരിച്ച് തെറ്റില്ലല്ലോ?