ബിന്ദുലാൽ
സംബന്ധം എന്ന ആചാരം ഒരു നായർ സ്ത്രീയെ എത്രമാത്രം അപമാനിച്ചിരുന്നു എന്ന് ചാനൽ ചർച്ചയുടെ ഫ്ലോറിൽ ഇരുന്ന് പരോക്ഷമായെങ്കിലും അങ്ങിനെ കേൾക്കേണ്ടി വന്ന ദീപാ രാഹുലിന്റെ മുഖത്ത് നിന്നും ശരീരഭാഷയിൽ നിന്നും വായിച്ചെടുക്കാനാവുന്നു.
ആചാരങ്ങൾ മാറ്റമില്ലാതെ അതേപടിയായിരുന്നു എങ്കിൽ ദീപ എന്ന നായർ സ്ത്രീക്ക് രാഹുൽ ഈശ്വർ എന്ന നമ്പൂരി തംബ്രാന്റെ കല്യാണം സംബന്ധം തന്നെയല്ലേ? സംബന്ധത്തിൽ ഉണ്ടാകുന്ന കുട്ടി അച്ഛൻ നമ്പൂരിയെ സംബന്ധിച്ചിടത്തോളം “ഉണ്ണി” അല്ല. “കൊശവൻ” ആണ് താനും. “കൊശവൻ” പിതാവിനെ അച്ഛൻ എന്നല്ല ആചാരപ്രകാരം വിളിക്കേണ്ടതും. “അച്ഛൻ തംബ്രാൻ” എന്നാണ് വിളിക്കേണ്ടത്. വേളിയിൽ ഉണ്ടാകുന്ന “ഉണ്ണിയ്ക്ക്” മാത്രമേ പിന്തുടർച്ചാവകാശവും ഉള്ളൂ. “കൊശവനു” ഓണത്തിന് ഒരു പുടവയ്ക്കും കഞ്ഞിക്കും അപ്പുറം അവകാശങ്ങൾ എന്തെങ്കിലും ഉണ്ടോ ഇനിയും അറിയേണ്ട സംഗതിയാണ്…… അത് NSS സൈദ്ധാന്തികൻമാർ പറയട്ടെ ….
സ്വാമി സന്ദീപാനന്ദഗിരി ആചാരങ്ങളുടെ അസംബന്ധങ്ങളെ കുറിച്ച് പറയാൻ നായർ ഭവനങ്ങളിൽ പട്ടൻമാർ നടത്തിയിരുന്ന ആചാരമായ സംബന്ധത്തെ തന്നെ കൂട്ടുപിടിച്ചപ്പോൾ അന്തസ്സുള്ള ആ നായർ പെൺകുട്ടി നന്നായി വിഷമിക്കുന്നുണ്ടായിരുന്നു, പ്രതിരോധിക്കാൻ … അതു കൊണ്ടു തന്നെയാകണം ചർച്ചയ്ക്കിടയിൽ ഒരു വേളയിൽ ആചാരം അങ്ങനെയാണെങ്കിൽ ശബരിമല മലയരയർക്ക് തന്നെ വിട്ടു കൊടുക്കേണ്ടതുണ്ട് എന്ന് അവർക്ക് പറഞ്ഞത് തടിതപ്പേണ്ടി വന്നത്. ….
(കൊല സ്ത്രീ എന്നൊക്കെപ്പറഞ്ഞാൽ ഇത്രയേയുള്ളൂ .. ) -ആരും തെറ്റി ധരിക്കേണ്ട
രാഹുലീശ്വരനും ദീപയും തമ്മിലുള്ളത് വിവാഹം തന്നെയാണ്.കാരണം ആ ചാരമൊക്കെ മാറി .. സ്പെഷ്യൽ മാരേജ് ആക്ട് നിലവിൽ വന്നു .. ആചാരത്തിന് ഭരണഘടനാപരിരക്ഷയില്ല മാര്യേജാക്ടിന് ഉണ്ടുതാനും.
https://www.youtube.com/watch?v=jGIn7_Osh-Y&feature=share