രാഹുൽ ഈശ്വറിന്റെ സാമ്പത്തീക ഇടപാടുകളെക്കുറിച്ചുകൂടി സമഗ്രമായ അന്വേഷണം നടത്തണമെന്ന് കേരള യുക്തിവാദിസംഘം സംസ്ഥാന കമ്മറ്റി അംഗം പിപി സുമനൻ ആലപ്പുഴയിൽ ആവശ്യപ്പെട്ടു.ആർഎസ്എസ് ബിജെപി സംഘപരിവാർ അല്ല ഈ വർഗ്ഗീയ ലഹളയുടെ ആസൂത്രകർ. അവർക്ക് നിലനിൽപ്പിനായി തങ്ങളുടെ സംഘടനയുടെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായി ഈ സമരം ഏറ്റെടുക്കേണ്ട ഗതികേടിലേക്ക് എത്തിച്ചെരുകയും പിന്നീട് ആൾക്കൂട്ടത്തെ കണ്ട് അതെല്ലാം വോട്ടായിമാറുമെന്ന ധാരണയിൽ സമരം തുടരുകയായിരുന്നു.
എന്നാൽ രാഹുൽ ഈശ്വർ കഴിഞ്ഞ എട്ടു വർഷത്തോളമായി ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ആദിവാസികളെയും ഹിന്ദുക്കളെയും സംഘടിപ്പിക്കുകയും ഈ വിഷയത്തിൽ ഇടപെടുകയും ചെയ്തുവരുന്നുണ്ടെന്ന് പോലീസിന് അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുള്ളതാണ്. വിവിധ ഫണ്ടമെന്റലിസ്റ്റ് സംഘടനകളുടെയും ഫണ്ടിങ്ങ് ഏജൻസികളുടെയും ഫണ്ട് ഇയാൾകൈപ്പറ്റിയിട്ടുണ്ടെന്നും മനസിലാക്കാൻ കഴിഞ്ഞു. അത് പുറത്തുവരും എന്നുള്ളതുകൊണ്ടാണ് ഇയാൾ പോലീസിന്റെ അന്വേഷണവുമായി സഹകരിക്കാത്തത്.
ഇയാളുടെ പ്രമോഷനും മറ്റുമായി കേരളത്തിലെ ദൃശ്യമാധ്യമങ്ങൾക്കും ഇയാൾ കൈയയച്ച് സംഭാവന നൽകിയിട്ടുണ്ട്. അതുകൊണ്ടുകൂടിയാണ് സുപ്രീം കോടതി 12 വർഷം വാദം കേട്ട കേസിൽ എതിർകക്ഷി വിജയിച്ചപ്പോൾ സുപ്രീംകോടതിവിധിക്കെതിരെ ഇയാൾക്ക് കലാപത്തിന് ആഹ്വാനം നൽകാനുള്ള ജിഹ്വായായി കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ മാറിയത് എന്നത് കാണാതിരിക്കരുത്.
ഇയാളുടെ സാമ്പത്തീക ഇടപടുകളെക്കുറിച്ച് സമഗ്രാമായ അന്വേഷണം ആവശ്യപ്പെട്ട് ലഭ്യമായ തെളിവുകൾ സഹിതം താൻ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ്ബിൽ ഇരുന്നു വിവരദോഷം വിളമ്പിയ കേസിൽ അകത്തയതിന് ശേഷം പുറത്തിറങ്ങിയപ്പോൾ മാധ്യമങ്ങൾ ഇയാളെ കയ്യൊഴിയാൻ നിർബന്ധിതരായി തീരുകയായിരുന്നു. എങ്കിലും ചിലമാധ്യമങ്ങൾ ഇയാളെ പ്രമോട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല രാഹുലും ഭാര്യയും സുഖജീവിതം നയിക്കുന്നത് ശബരിമല വിഷയം ആളിക്കത്തിക്കാനും കലാപമുണ്ടാകാനും ഫണ്ടമെന്റലിസ്റ്റുകളോട് ക്വട്ടേഷൻ പിടിച്ച പണം കൊണ്ടാണ്.ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്. ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് ഇയാൾ ആദിവാസിസംഘടനകളുമായി പിന്നീട് തെറ്റിപ്പിരിയുകയായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
കാലങ്ങളായി നിലവിലുള്ള ഒരു ദുഷ്പ്രവണത നിയമത്തിന്റെ ഇടപെടലിലൂടെ ഇല്ലാതാവുന്നു എന്ന രീതിയിൽ കണ്ട് കേരളത്തിലെ ഹിന്ദു സമൂഹവും പൊതു സമൂഹവും വിധിയോടൊപ്പം നിൽക്കുമായിരുന്നു. നിയമത്തിന്റെ കണക്കിലായതുകൊണ്ട് രാഷ്ട്രീയക്കാർ സന്തോഷത്തോടെ കൈ കഴുകി കാര്യം നടത്തിയേനെ. എന്നാൽ ശബരിമലയുടെ കുത്തകാവകാശം സ്വയം ഏറ്റെടുത്ത രാഹുൽ ഈശ്വറെന്ന ‘ടെലിവിഷൻ അവതാരമായ ‘ ബ്രാഹ്മണ പരിഷയാണ് സാമൂഹ്യവിരുദ്ധരെ ഇളക്കിവിട്ടത്.അതിന് കൂട്ടുനിന്നത് ഇയാളുടെ ഫണ്ട് പറ്റിയ ചിലമാധ്യമങ്ങളും.പിന്നെ ഹിന്ദുത്ത്വത്തിൻറെ മൊത്തക്കുത്തക അവകാശപ്പെടുന്ന പാർട്ടിക്കാർക്ക് നോക്കിനിൽക്കാൻ പറ്റില്ലല്ലോ?
വിധി പൊതുവിൽ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും സ്വീകാര്യമായിരുന്നു. എതിർക്കാൻ സാധ്യതയുണ്ടായിരുന്ന ബി.ജെ.പിയും ആർ.എസ്.എസ്സും ആദ്യമേ തന്നെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചതാണ്. പ്രത്യേക നിലപാടുകളൊന്നും ഇല്ലാത്ത കോൺഗ്രസ്സ് സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നു എന്ന് വിധി വന്നയുടനെ പറയുകയും ചെയ്തു .
ഈ വിഷയത്തിന്റെ വർഗീയ ധ്രുവീകരണ സാധ്യത അയാളിലെ അതി ഹൈന്ദവൻ തിരിച്ചറിഞ്ഞു. അതോടെ കോൺഗ്രസ്സും ബി.ജെ.പിയും മലക്കം മറിഞ്ഞു . കമ്മ്യൂണിസ്റ്റു വീടുകളിലെ ഹൈന്ദവ മനസ്സുകളും മറിച്ചു ചിന്തിച്ചു തുടങ്ങി. അതോടെ വോട്ടുബാങ്കിന്റെ മലീമസ ബുദ്ധി എല്ലായിടത്തും പ്രവർത്തനമാരംഭിച്ചു. കാര്യങ്ങൾ ഏതെല്ലാം തരത്തിൽ വഴിവിട്ട യാത്രകൾ നടത്തിയെന്ന് നാം കണ്ടറിഞ്ഞതാണ്.
ഭരണഘടനയുടെ സംരക്ഷണത്തിലാണ് ഏത് സ്ഥാപനവും വ്യക്തിയും ഈ രാജ്യത്ത് നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെ ഭരണഘടനയുടെ ധാർമ്മികത എല്ലായിടത്തും എല്ലാവരിലും അനുശാസിക്കപ്പെടും. ഭരണഘടനാപരമായ യുക്തിയെ വെല്ലുവിളിച്ചു കൊണ്ട് ഒന്നിനും നിലനില്പില്ല. ചെറിയ കാലതാമസങ്ങൾ ഉണ്ടായേക്കാമെന്നല്ലാതെ. ഇതൊക്കെ നന്നായി അറിയാവുന്ന രാഹുൽ ഈശ്വർ മറ്റൊരു വേഷം കെട്ടി ആടുകയാണ്.അത് അതിനുപിന്നിലുള്ള സാമ്പത്തീക സ്രോതസാണെന്ന് കേരളം തിരിച്ചറിയേണ്ടിയിരിക്കുന്നു.
ഈ “ടെലിവിഷൻ സൃഷ്ടിക്കു” മുന്നിൽ അയാളുടെ ഫണ്ടിനുമുന്നിൽ അടിയറവു വെക്കാനുള്ളതല്ല കേരളത്തിന്റെ നവോത്ഥാന യാത്ര . അയാളെ ത്രിരിച്ചറിഞ്ഞ് അവഗണിക്കാനുള്ള കരുത്ത് നമ്മുടെ ജനാധിപത്യം കാണിക്കണം. കേരളം ഇന്നലെകളെ മറന്ന് ” ജെല്ലിക്കെട്ടു “കളുടെ തലത്തിലേക്ക് തരംതാഴ്ന്നതും നൈതീക യുക്തിയെ കൊലക്കു കൊടുത്തതും ഇയാളൊഴുക്കിയ പണമെന്ന ദൈവമാണ്. അതിൽ അഭിരമിച്ച മാധ്യമങ്ങളാണ്. അതുകൊണ്ട് അയാളുടെ ഈ സാമ്പത്തീക സ്രോതസിനെക്കുറിച്ചാണ് സമഗ്രമായ അന്വേഷണം നടത്തേണ്ടതെന്ന് ചി ത്രകാരനും മനുഷ്യാവകാശ സഹായ സമിതി സംസ്ഥാന സമിതി അഅദ്ധ്യക്ഷനും പരിസ്ഥിതി ശബ്ദമലിനീകരണ നിവാരണസമിതി സംസ്ഥാന പ്രസിഡന്റും കൂടിയായ അദ്ദേഹം പറഞ്ഞു.