യുവതികളായ സ്ത്രീകളെ കാണുന്നമാത്രയിൽ തന്നെ അയ്യപ്പന് കൺട്രോൾ പോകുമെന്ന് ഉറപ്പുണ്ടെങ്കിൽ കടുക്കാ കഷായം ഫലപ്രദമാണെന്നും അത് മൂന്ന് നേരം നിവേദ്യത്തിലും അരവണ പായസത്തിലും നിശ്ചിതമായ അളവിൽ ചേർത്താൽ മതിയെന്നും ആർട്ടിസ്റ്റ് സുമനൻ. ഇത് ബുദ്ധിസത്തിന്റെ സംഭവനയാണെങ്കിലും സനാതനികൾ അവരുടേതെന്ന് അവകാശപ്പെടുന്ന ആയുർവേദ പ്രകാരമുള്ള ഔഷധമായതിനാൽ ക്ഷേത്രത്തിൽ നിഷിദ്ധമല്ല. താന്ത്രിമാർക്കും കൊലസ്ത്രീകൾക്കും അക്കാര്യത്തിൽ ഉദ്ഘണ്ടയുണ്ടെങ്കിൽ നമ്മൾ അവഗണിക്കരുതെന്നും നമ്മളെക്കാൾ അവർക്കല്ലേ അയ്യപ്പനുമായി കൂടുതൽ സഹവാസമുള്ളതും അയ്യപ്പന്റെ കയ്യിലിരിപ്പ് എന്തെന്ന് അറിയാവുന്നതും? കടുക്കാ പ്രയോഗം എൻസിസി ക്യാമ്പുകളിലും മറ്റും പ്രയോഗിച്ച് വിജയിച്ചിട്ടുള്ളതാണെന്നും റിട്ടയേഡ് അദ്ധ്യാപകൻ കൂടിയായ അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരമ്മയുടെ തീണ്ടാരി നിർത്തിയ അനുഭവത്തിൽ പറയുകയാണ് എൻറെ നിർദ്ദേശം നിങ്ങൾ പുശ്ചിച്ചുതള്ളിയാൽ ഭാവിയിൽ ഇതോർത്ത് ദുഖിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.കടുക്കാ കഷായം നിർദ്ദേശിച്ചതിന്റെ പേരിൽ ആരും എൻറെ യുക്തിവാദി സർട്ടിഫിക്കറ്റ് ക്യാൻസലാക്കാൻ വരേണ്ടെന്നും ഞാൻ കുഴമ്പും ലേഹ്യവും കഷായവുമൊക്കെ ഉപയോഗിക്കുന്നയാളാണെന്നും തന്നെയുമല്ല തന്ത്ര വിധിപ്രകാരം അലോപ്പതി മരുന്ന് ക്ഷേത്രത്തിൽ നിഷിദ്ധമായതിനാലുമാണ് താൻ കടുക്കാ കഷായം നിർദേശിച്ചതെന്നും ആലപ്പുഴയിലെ ആദ്യകാല യുക്തിവാദികൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു.

2011 ൽ അദ്ദേഹം നിയമ നടപടി സ്വീകരിച്ചപ്പോൾ ആണ് ചെങ്ങന്നൂരമ്മ ദേവപ്രശ്നത്തിലൂടെ ഇനി മേലിൽ തീണ്ടാരി ആകില്ലെന്ന് സ്വയം പ്രഖ്യാപിച്ത് അങ്ങനെ ദേവപ്രശ്ന വിധിപ്രകാരം തീണ്ടാരിത്തുണി കച്ചവടം നിർത്തിയത് . എന്നാൽ ബ്ളാക്കിൽ പൂജാരിമാർ ഇപ്പോഴും തീണ്ടാരിത്തുണി കച്ചവടം നടത്തുന്നതായിട്ടും ചെങ്ങന്നൂരമ്മ തീണ്ടാരിയാകുന്നുണ്ടെന്നുമാണ് അറിയാൻ കഴിഞ്ഞത്.
അതിന് ശേഷം തുപ്പൂത്താറാട്ട് നടത്തിവരുന്നുണ്ടെങ്കിലും തീണ്ടാരി തുണി കച്ചവടം ഔദ്യോഗികമായി നിർത്തി. എന്തായാലും വിവരാവകാശ നിയമപ്രകാരം നൽകിയ ഈ വർഷം തീണ്ടാരിത്തുണി വിറ്റവകയിലുള്ള വരവെത്ര എന്ന ചോദ്യത്തിന് തീണ്ടാരിത്തുണി കച്ചവടം ഇപ്പോൾ ഇല്ലെന്നാണ് ദേവസ്വം ബോർഡ് മറുപടി നൽകിയത്.

