വീട്ടിലെ കിടപ്പുമുറിയിൽ രണ്ടു മക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന യുവതിയെ ഭർത്താവ് വാക്കത്തി കൊണ്ട് വെട്ടിക്കൊന്നു. ആലപ്പുഴ മണ്ണഞ്ചേരി ഐ .ടി.സി കോളനിയിൽ ദേവീകൃഷ്ണയാണ് (31) കൊല്ലപ്പെട്ടത്. ഭർത്താവ് പ്രകാശനെ (38) മണ്ണഞ്ചേരി പൊലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. അയൽപക്കത്ത് താമസിക്കുന്ന സഹോദരന്റെ വീട്ടിലെത്തി കൊലപാതക വിവരം അറിയിച്ച പ്രകാശൻ പിന്നീട് സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു.
ബി.ജെ.പി പ്രവർത്തകനായിരുന്ന ദേശസേനഹിയായ പ്രതി 2004 ൽ സി.പി.എം- ബി.ജെ.പി സംഘർഷത്തിൽ രാജപ്പൻ എന്നയാൾ കൊല്ലപ്പെട്ട കേസിൽ പ്രതി ആരുന്നെങ്കിലും കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു .വീണ്ടും കൊലക്കേസ് തന്നെ സംഘടിപ്പിച്ചെടുത്തതാണ് സംശയരോഗത്തിൻറെ പേരിൽ ഈ ദേശസ്നേഹി.
ഭാര്യ കൊലസ്ത്രീ അല്ലെന്നും ദേവീകൃഷ്ണയ്ക്ക് ബന്ധുവായ യുവാവുമായി അവിഹിത ബന്ധമുണ്ടെന്നും ആരോപിച്ച് പ്രകാശൻ നിരന്തരം വഴക്കുണ്ടാക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകിട്ടും ഇതു സംബന്ധിച്ച് വഴക്കുണ്ടായി. തുടർന്ന്, മക്കളായ പാർവതി (12), പ്രണവ് (10) എന്നിവർക്കൊപ്പം ഇരുവരും ഉറങ്ങാൻ കിടന്നു. പുലർച്ചെ മൂന്ന് മണിയോടെ എഴുന്നേറ്റ പ്രകാശൻ അടുക്കളയിൽ നിന്നു വാക്കത്തി കൊണ്ടുവന്ന് ദേവീകൃഷ്ണയുടെ നെഞ്ചിനും കഴുത്തിനും വെട്ടുകയായിരുന്നു. ദേവീകൃഷ്ണ തത്ക്ഷണം മരിച്ചു.
ബഹളംകേട്ട് ഉണർന്ന കുഞ്ഞുങ്ങൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന അമ്മയെ കണ്ട് മുറിയുടെ മൂലയിൽ ശബ്ദം നിലച്ച് വിറങ്ങലിച്ചു നിന്നു. പ്രകാശന്റെ സഹോദരൻ അറിയിച്ചതനുസരിച്ച് അര മണിക്കൂറിനുള്ളിൽ പൊലീസ് എത്തി പ്രതിയെ പിടികൂടുകയായിരുന്നു. നാട്ടുകാരും തടിച്ചുകൂടി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
കലവൂർ ഗവ. സ്കൂൾ വിദ്യാർത്ഥികളായ പാർവതിയെയും പ്രണവിനെയും ബന്ധുവീട്ടിലേക്കു മാറ്റി. പ്രകാശൻ കയർ കയറ്റുമതി സ്ഥാപനത്തിലെ തൊഴിലാളിയാണ്. പത്തനംതിട്ട മല്ലപ്പള്ളിയിലാണ് ദേവികൃഷണയുടെ കുടുംബം.