Tue. Nov 24th, 2026

സി.​പി.​എം ഷൊർ​ണൂർ എം.​എൽ.എ പി.​കെ. ശ​ശി​ക്കെ​തി​രെ ഡി.​വൈ.​എ​ഫ്.ഐ ജി​ല്ലാ നേ​താ​വായ യു​വതി ജ​ന​റൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്ക് നൽ​കിയ പ​രാ​തി​യിൽ ഗു​രു​ത​ര​മായ ആ​രോ​പ​ണ​ങ്ങൾ. മ​ണ്ണാർ​ക്കാ​ട് ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സിൽ വി​ളി​ച്ചു​വ​രു​ത്തി ക​യ​റി പി​ടി​ക്കാൻ ശ്ര​മി​ച്ചു​വെ​ന്ന് പ​രാ​തി​യിൽ ഉ​ള്ള​താ​യി അ​റി​യു​ന്നു. നി​ര​ന്ത​ര​മാ​യി ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ച്ചി​രു​ന്നു. ഫോ​ണി​ലൂ​ടെ​യും അ​ശ്ലീല സം​ഭാ​ഷ​ണം ന​ട​ത്തി​യി​രു​ന്നു തുടങ്ങിയ​വ​യാ​ണ് എം. എൽ. എ​യ്ക്കെ​തി​രെ ഉ​ന്ന​യി​ച്ചിരിക്കുന്ന ആ​രോ​പ​ണ​ങ്ങൾ. ഇ​തി​ന്റെ 15 മി​നി​ട്ട് ദൈർ​ഘ്യ​മു​ള്ള ഓ​ഡി​യോ ക്ളി​പ്പിം​ഗ് സ​ഹി​ത​മാ​ണ് യു​വ​തി പാർ​ട്ടി നേ​തൃ​ത്വ​ത്തി​ന് പ​രാ​തി നൽ​കി​യ​ത്. എം.​എൽ.എ വി​ളി​ച്ച​തി​ന്റെ ഫോൺ വി​ശ​ദാം​ശ​ങ്ങ​ളും പ​രാ​തി​ക്കൊ​പ്പം നൽ​കി​യി​ട്ടു​ണ്ട്.

പ​രാ​തി ഒ​തു​ക്കാൻ ഒ​രു കോ​ടി രൂ​പ​യും ഡി.​വൈ.​എ​ഫ്.​ഐ​യിൽ ഉ​ന്നത പ​ദ​വി​യും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​യും ആ​ക്ഷേ​പം ഉ​ന്ന​യി​ക്കു​ന്നു. നേ​ര​ത്തെ സി.​പി.​എം സം​സ്ഥാന നേ​തൃ​ത്വ​ത്തി​ലെ ചില നേ​താ​ക്കൾ​ക്കും ആ​ഗ​സ്റ്റ് 14​ന് പി.​ബി അം​ഗ​മായ ബൃ​ന്ദാ കാ​രാ​ട്ടി​നും യു​വ​തി പ​രാ​തി നൽ​കി​യി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പ് സം​സ്ഥാന സെക്രട്ടേറിയേറ്റ് യു​വ​തി​യു​ടെ പ​രാ​തി ചർ​ച്ച ചെ​യ്തി​രു​ന്നു. എ​ന്നാൽ, തീ​രു​മാ​ന​മൊ​ന്നും പു​റ​ത്തു​വ​രാ​ത്ത​തി​നെ തു​ടർ​ന്ന് ഇ​ന്ന​ലെ ജ​ന​റൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്ക് ഇ- മെ​യി​ലാ​യി യു​വ​തി പ​രാ​തി നൽ​കി. അ​വൈ​ല​ബിൾ പി.​ബി യോ​ഗം ചേർ​ന്ന് യു​വ​തി​യു​ടെ പ​രാ​തി അ​ന്വേ​ഷി​ക്കാൻ സം​സ്ഥാന നേ​തൃ​ത്വ​ത്തി​ന് നിർ​ദേ​ശം നൽ​കി. എം.​എൽ.​എ​യ്ക്ക് കാ​ര​ണം കാ​ണി​ക്കൽ നോ​ട്ടീ​സ് നൽ​കാ​നും കേ​ന്ദ്ര നേ​തൃ​ത്വം നിർ​ദേ​ശി​ച്ചു. ര​ണ്ടംഗ സം​സ്ഥാന സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​പ​സ​മി​തി പ​രാ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന നിർ​ദേ​ശ​വു​മു​ണ്ട്. ഇ​തിൽ ഒ​രാൾ വ​നി​ത​യാ​യി​രി​ക്ക​ണം.

സി.​പി.​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​വും ഇ​ന്ന് ചേ​രു​ന്നു​ണ്ട്. നേ​ര​ത്തെ നി​ശ്ച​യി​ച്ച യോ​ഗ​മാ​ണെ​ങ്കി​ലും എം.​എൽ.​എ​യ്ക്കെ​തി​രെ​യു​ള്ള പ​രാ​തി​യും ചർ​ച്ച​യാ​കും. പ​രാ​തി സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന, ജി​ല്ലാ നേ​തൃ​ത്വം ഇ​തു​വ​രെ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കാൻ ത​യാ​റാ​യി​ട്ടി​ല്ല. പ​രാ​തി​യിൽ ക​ഴ​മ്പു​ണ്ടെ​ന്ന് ക​ണ്ടാൽ എം.​എൽ.​എ​യ്ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന സൂ​ചന നേ​താ​ക്കൾ നൽ​കു​ന്നു​ണ്ട്. എം.​എൽ.​എ​യു​ടെ വി​ശ​ദീ​ക​ര​ണം കേ​ട്ട​ശേ​ഷ​മാ​കും ഇ​ത്. അ​തേ​സ​മ​യം, പാർ​ട്ടി​ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കിയ സം​ഭ​വ​ത്തിൽ എം.​എൽ.​എ​യ്ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വും നേ​താ​ക്കൾ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

വ​നി​താ നേ​താ​വി​ന്റെ പ​രാ​തി നേ​ര​ത്തെ ജി​ല്ല​യി​ലെ പാർ​ട്ടി അം​ഗ​ങ്ങൾ​ക്കി​ട​യിൽ ചർ​ച്ച​യാ​യി​രു​ന്നു. എ​ന്നാൽ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് കൂ​ടു​മ്പോൾ പ​രി​ഗ​ണി​ക്കാ​മെ​ന്ന് ചില നേ​താ​ക്കൾ യു​വ​തി​യെ അ​റി​യി​ച്ചു​വ​ത്രേ. സം​സ്ഥാ​ന​ത്തെ ചില വ​നി​താ നേ​താ​ക്ക​ളെ​യും യു​വ​തി വി​വ​രം അ​റി​യി​ച്ചി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. എ​ന്നാൽ, ഇ​ക്കാ​ര്യ​ത്തിൽ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്തി​നെ തു​ടർ​ന്നാ​ണ് യു​വ​തി കേ​ന്ദ്ര നേ​തൃ​ത്വ​ത്തെ സ​മീ​പി​ച്ച​ത്.