Fri. Mar 29th, 2024

ഷൊർണൂർ എം.എൽ.എ പി.കെ.ശശിക്കെതിരായ ലൈംഗികാരോപണ പരാതി ലഭിച്ച കാര്യം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സ്ഥിരീകരിച്ചു. പരാതിയിൽ തുടർനടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഒരു പരാതി ലഭിക്കുന്പോൾ അതിനെ കുറിച്ച് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. ശശിയുടെ കാര്യത്തിലും അത് തന്നെയാണ് നടക്കുന്നത്. സംസ്ഥാന ഘടകം ഉചിതമായ നടപടി സ്വീകരിക്കും. ഇന്നലെത്തന്നെ സംസ്ഥാന നേതൃത്വത്തിന് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരുന്നു -യെച്ചൂരി പറഞ്ഞു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913