കരുണാനിധിയുടെ തലവെട്ടുന്നവർക്ക് ഒരു തലതൂക്കം സ്വർണ്ണം സമ്മാനമായി പ്രഖ്യാപിച്ചെങ്കിലും ഒരു മൈരുപോലും മുറിച്ചെടുക്കാൻ പറ്റാതിരുന്ന സംഘപരിവാറിന്റെ രോദനമാണ് കരുണാനിധി മരിച്ചപ്പോൾ മോഹൻദാസിന്റെ ട്വിറ്റിലൂടെ പുറത്തുവന്നത്.
മതനിന്ദ നടത്തിയ കരുണാനിധി മാപ്പ് പറയണം എന്ന് അദ്വാനി ആവശ്യപ്പെട്ടപ്പോൾ “രാമൻ മുഴു കുടിയൻ കൂടി ആണ്” എന്ന് വാൽമീകി രാമായണത്തിൽ പറയുന്നുണ്ട്…അദ്വാനി സമയം കിട്ടുമ്പോൾ അതൊന്നു വായിച്ചു നോക്കാൻ ഉപദേശം കൊടുത്ത ആളാണ് കരുണാനിധി.അദ്വാനി വിരുദ്ധനായ മോദി കരുണാനിധിയുടെ മരണം രാജ്യത്തിന് തന്നെ തീരാ നഷ്ടമാണെന്നൊക്കെ പറയും.നമുക്ക് നാഷ്ടമായത് ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരുകളൂന്നിയ നേതാവിനെയും ചിന്തകനെയും മികച്ച ഒരെഴുത്തുകാരനെയുമാണ്. പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം നീക്കിവെച്ചതായിരുന്നു കരുണാനിധിയുടെ ജീവിതമെന്നും പ്രധാനമന്ത്രി ട്വിറ്റ് ചെയ്താലും ആർ എസ് എസ് പ്രചാരകനായിരുന്ന മോഹൻദാസിന് മറക്കാൻ പറ്റില്ലല്ലോ?
മതനിന്ദ നടത്തിയെന്ന് ആരോപിച്ച് കരുണാനിധിയുടെ തലവെട്ടുന്നവർക്ക് ഒരു തലതൂക്കം സ്വർണ്ണം സമ്മാനമായി പ്രഖ്യാപിച്ചത് റാം വിലാസ് വേദാന്തി എന്ന സംഘപരിവാറിന്റെ പ്രമുഖ നേതാവായിരുന്നു.എന്നാൽ കരുണാനിധിയുടെ തലയിലെ ഒരു മൈരുപോലും മുറിച്ചെടുക്കാൻ ഒരു സംഘപരിവാർ ശക്തിക്കും കഴിഞ്ഞില്ല.
ആഡംസ്ബ്രിഡ്ജ് (രാമസേതു )വിവാദത്തിൽന്റെ കേന്ദ്ര ബിന്ദുവാണ് തമിഴ് നാട്.ഇത് രാമന്റെ കാലത്ത് നിർമ്മിച്ചതാണെന്ന സംഘപരിവാർ വാദത്തെ കരുണാനിധി നേരിട്ടത് ഉഞ്ജ്വലമായ ഒരു ചോദ്യം കോണ്ടായിരുന്നു.അദ്ദേഹം ചോദിച്ചു :
“രാമൻ ഏത് എഞ്ചിനീയറിംഗ് കോളേജിലാണ് പഠിച്ചത് “.രാമൻ ദൈവമല്ലെന്നും കേവലം ഒരു പുരാണകഥാപാത്രം മാത്രമാണെന്നും അദ്ദേഹം തുറന്നടിച്ചു.ഇതാണ് ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചത്.അന്ന് രാമായണവുമായി ബന്ധപ്പെട്ട തുറന്ന സംവാദത്തിന് എൽ.കെ.അദ്വാനിയെ കരുണാനിധി വെല്ലുവിളിയ്ക്കുകയും ചെയ്തു.
അന്ധവിശ്വാസങ്ങളുടെ കൂത്തരങ്ങായ തമിഴ്നാട്ടിൽ പക്ഷെ സംഘപരിവാറിന്റെ രാമസേതു ഏശാതെപോയത് കലൈഞ്ജർ മുത്തുവേൽ കരുണാനിധി എന്ന മുഖ്യമന്ത്രിയുടെ കൃത്യമായ നിലപാടുകളും ഇടപെടലുകളും കൊണ്ടായിരുന്നു.
അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടിയ നാസ്തികനായ നേതാവ്.തമിഴ് മക്കളുടെ കരുത്തിന്റെ പ്രതീകം കരുണാനിധിയോട് മരിച്ചാലും സംഘ്പരിവാരത്തിന് കലിയടങ്ങാത്തത് വെറുതെയല്ല .
മോഹൻദാസിന്റെ ട്വീറ്റിന് പലരും മറുപടി നൽകിയെങ്കിലും അവരെയെല്ലാം ആ ദേശസ്നേഹി ബ്ലോക്കി.





