Thu. Mar 28th, 2024

തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനിടെ ആന ഇടഞ്ഞോടി. വെടിശബ്ദം കേട്ടാണ് പുതുപ്പള്ളി മഹാദേവൻ എന്ന ആന ഇടഞ്ഞോടിയത്.ഇന്ന് ( ഞായറാഴ്;ച ) വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ആനയെ പിന്നീട് തളച്ചു . ആളപായമോ നാശനഷ്;ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് പടിഞ്ഞാറേ കോട്ടയിൽ നിന്നും ഈഞ്ചക്കൽ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് വെടിശ;ബ്ദം കേട്ട് ആന ഇടഞ്ഞോടിയത്. ഇത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് ആനകളും ഓടാൻ ശ്രമിച്ചെങ്കിലും പാപ്പാന്മാർ പെട്ടെന്ന് തന്നെ തളച്ചു. തുടർന്ന് ചെമ്പകമംഗലം ഭാഗത്തേക്ക് ഓടിയ മഹാദേവനെ പാപ്പാന്മാരും നാട്ടുകാരും ചേർന്ന് തളയ്ക്കുകയായിരുന്നു.

അയ്യപ്പനെ എറിഞ്ഞപ്പോൾ തീരുമാനമായി: ശബരിമലയിൽ ആന എഴുന്നള്ളിപ്പ് വിലക്കാൻ വനം വകുപ്പ് കോടതിയിലേക്ക്