സദയം മോർഫിംഗ് കാരനോട് ദയ കാട്ടില്ല , വടകരയില്‍ വിവാഹ വീഡിയോയില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളുണ്ടാക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവം പ്രത്യേകം അന്വേഷിക്കണമെന്ന് എസ് പിക്ക് നിര്‍ദ്ദേശം നല്കി. രണ്ടാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈന് നിര്‍ദ്ദേശിച്ചു.
വടകരയിലെ സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്റര്‍ ബബീഷിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇയാള്‍ ഒളിവിലാണ്. കല്യാണ വീഡിയോയിലെ സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് നഗ്നചിത്രങ്ങള്‍ നിര്‍മ്മിക്കുകയാണ് ഇയാളുടെ പതിവ്. സംഭവ വുമായി ബന്ധപ്പെട്ട് ആദ്യത്തെ പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് വനിതാ കമ്മീഷന് കേസെടുത്തത്. ഇയാളുടെ സ്റ്റുഡിയോയിൽ ചടങ്ങുകൾ ചിത്രീകരിച്ചവർ ആശങ്കയിലാണ്. അതി വിദഗ്ധമായാണ് മോർഫിങ് നടത്തിയിട്ടുള്ളത്.
‘സദയം ഷൂട്ട് ആന്റ് എഡിറ്റ്’ വിവാഹത്തിൽ പങ്കെടുക്കുന്ന സ്ത്രീകളെ പോൺ നടിമാരാക്കുന്ന വിശ്വസ്ത സ്ഥാപനം