മദ്യനയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കുന്ന കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ സാഹിത്യകാരന് എന്‍.എസ് മാധവന്. കത്തോലിക്ക സഭയുടെ മുന്‍ പരമാധ്യക്ഷന്‍ ബെനഡിക്ട് പതിനാറാമാന് മദ്യം കഴിക്കാമെങ്കില്‍ ചെങ്ങന്നൂരിലെ പാവം പത്രോസിന് എന്തുകൊണ്ട് ആയിക്കൂടാ എന്ന് മാധവന് ചോദിച്ചു. ബെനഡിക്ട് പതിനാറാമന്‍ ബിയര്‍ കഴിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അടച്ച ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ചെങ്ങന്നൂരില്‍ പകരം വീട്ടുമെന്നാണ് സഭാ നേതൃത്വത്തിന്റെ വെല്ലുവിളി. സര്‍ക്കാര്‍ തീരുമാനത്തിന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലൂടെ തിരിച്ചടി നല്‍കുമെന്ന് കെ.സി.ബി.സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് എന്‍.എസ് മാധവന്റെ ട്വീറ്റ്.
2017 ഏപ്രില്‍ 17ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പിറന്നാളാഘോഷ വേളയിലാണ് അദ്ദേഹം ബിയര്‍ കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
വത്തിക്കാനിൽ (പഴയ) പോപ്പ് ബെനഡിക്റ്റിനാകാം, പക്ഷേ ചെങ്ങനൂരിൽ പാവം പത്രോസിന് മേലാ. pic.twitter.com/FyVgna9ec4
— N.S. Madhavan (@NSMlive) March 20, 2018