Fri. Apr 19th, 2024

സിപിഐ സംസ്ഥാന സെക്രട്ടറി ആയി കാനം രാജേന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു. പാർട്ടി സംസ്ഥാന കൗൺസിൽ ഏകകണ്ഠമായാണ് സംസ്ഥാന സെക്രട്ടറിയായി കാനത്തെ വീണ്ടും തിരഞ്ഞെടുത്തത്. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് കാനത്തിന്റെ പേര് നിര്‍ദേശിച്ചത്. സംസ്ഥാന കൗണ്‍സിലിലെ അംഗങ്ങളുടെ എണ്ണം 89 ല്‍നിന്ന് 96 ആയി ഉയര്‍ത്തിയിട്ടുണ്ട്. 10 കാന്‍ഡിഡേറ്റ് അംഗങ്ങളും ഒന്‍പത് കണ്‍ട്രോള്‍ കമ്മിഷന്‍ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് സംസ്ഥാന കൗണ്‍സില്‍.

ഇതുവരെ പറഞ്ഞതെല്ലാം പാര്‍ട്ടി നിലപാട്; സി പി.ഐ ഒറ്റക്കെട്ടെന്ന് കാനം രാജേന്ദ്രൻ

സി.പി.ഐ ഒറ്റക്കെട്ടെന്ന് കാനം രാജേന്ദ്രൻ. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞടുക്കപ്പെട്ട ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാർട്ടിക്കുള്ളിൽ വ്യത്യസ്ത സ്വരങ്ങളില്ല. തന്നെ തെരഞ്ഞെടുത്തത് ഏകകണ്ഡമായാണ്.പാർട്ടിയുടെ ഉന്നത പദവിയിലിരിക്കുന്ന ആളെന്ന നിലയിൽ തന്‍റെ ഉത്തരവാദിത്തങ്ങൾ എത്ര വലുതാണെന്നുള്ള ബോധ്യമുണ്ട്, കാനം പറഞ്ഞു.ഇതുവരെ പറഞ്ഞതെല്ലാം തൻറെ വ്യക്തിപരമായ അഭിപ്രായങ്ങൾ അല്ലെന്നും പാര്‍ട്ടി നിലപാട്മാത്രമാണെന്നും കാനം പറഞ്ഞു.

കാനം രാജേന്ദ്രന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരും. മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ എതിരില്ലാതെയാണ് കാനത്തെ വീണ്ടും സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ഇസ്മായില്‍ പക്ഷത്തിന്റെ നീക്കം പാളിയതോടെയാണ് കാനം സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും എത്തിയത്.
അതേസമയം കാനം, ഇസ്മായില്‍ പക്ഷങ്ങള്‍ സംസ്ഥാന കൗണ്‍സിലിന്റെ തിരഞ്ഞെടുപ്പില്‍ പരസ്പരം വെട്ടിനിരത്തി. ഇരുപക്ഷത്തെയും ചില പ്രമുഖര്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്തായി.

സിപിഐ കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പരാമര്‍ശിച്ച് പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച് കെ.ഇ ഇസ്മായില്‍ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ വിവാദമുണ്ടാക്കി അപമാനിച്ചവര്‍ പാര്‍ട്ടി ശത്രുക്കളാണ്. മൂല്യങ്ങളില്‍ അടിയുറച്ച് പോകുന്ന ആളാണ് താന്‍. ഒന്നിനെയും ഭയമില്ല. റിപ്പോര്‍ട്ട് ഹൃദയത്തില്‍ സ്വീകരിക്കാത്തതില്‍ നന്ദിയുണ്ട്. പാര്‍ട്ടിക്ക് പോറലേല്‍പ്പിക്കാന്‍ ആരെയും അനുവദിക്കില്ല. പാര്‍ട്ടിക്ക് മീതെ പറക്കുന്നവരെ കാലം തോല്‍പിക്കും. സംസ്ഥാന സമ്മേളനത്തിലെ അഭിവാദ്യ പ്രസംഗത്തിലാണ് ഒളിയമ്പുകള്‍.

എറണാകുളം ജില്ലയില്‍ നിന്ന് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ക്കായി വോട്ടെടുപ്പില്‍ കാനം പക്ഷം തിരിച്ചടി നേരിട്ടും. കാനം പക്ഷത്തുനിന്ന് മല്‍സരിച്ച രണ്ടുപേരും തോറ്റു. കെ.ഇ ഇസ്മായിലിന്റെ വിശ്വസ്തരായ എം.പി അച്യുതന്‍, ഈശ്വരി രേശന്‍, പി, കൃഷ്ണപ്രസാദ് എന്നിവരും കൗണ്‍സിലില്‍ നിന്ന് പുറത്തായി.

കണ്‍ട്രോള്‍ കമ്മിഷന്‍ ഉടച്ചുവാര്‍ത്തോടെ ചെയര്‍മാന്‍ വെളിയം രാജനും സെക്രട്ടറി എ.കെ.ചന്ദ്രനും പുറത്തായി. സംസഥാന കൗണ്‍സില്‍ തിരഞ്ഞെടുപ്പിനുശേഷം സംസ്ഥാന സെക്രട്ടറിയെ തിരഞ്ഞെടുക്കും. കാനം രാജേന്ദ്രന്‍ സെക്രട്ടറി സ്ഥാനത്ത് തുടരും.