Thu. Apr 25th, 2024

കേരളത്തിൽ ഒരിക്കലും ത്രിപുര ആവർത്തിക്കില്ല,ത്രിപുര പിടിച്ചതുപോലെ കേരളം പിടിക്കാന്‍ സംസ്ഥാന ബിജെപി നേതാക്കള്‍ക്ക് കഴിവില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ത്രിപുരയിലെ വിജയം കേരളത്തില്‍ ആവര്‍ത്തിക്കാന്‍ സാധ്യതയില്ല. ബിജെപി സംസ്ഥാന നേതൃത്വത്തിന് തെരഞ്ഞെടുപ്പ് ജയിപ്പിക്കാനുള്ള കഴിവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നടക്കുന്നത് ശക്തമായ മത്സരമാണ്. എസ്എന്‍ഡിപി നിലപാട് ഇപ്പോള്‍ പറയാനായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. അന്വേഷണസംഘം ആവശ്യപ്പെട്ട എല്ലാ രേഖകളെല്ലാം നല്‍കിയിട്ടുണ്ട്. എന്നാല്‍ പച്ചക്കള്ളം പ്രചരിപ്പിച്ച് തന്നെ ചിലര്‍ വേട്ടയാടുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചു.