Tue. Apr 16th, 2024

മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ പ്രോസിക്യൂഷന്‍ അനുമതി കിട്ടിയിട്ട് രണ്ട് മാസം പിന്നിട്ടിട്ടും വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലന്ന് ആരോപണം.

സിപിഐഎം എംഎല്‍എ പി.ഉണ്ണിയും കേസില്‍ പ്രതിയാണ്. 14 കോടിയുടെ ക്രമക്കേട് നടന്ന കേസാണ് അട്ടിമറിക്കുന്നത്. നേരത്തെ സമര്‍പ്പിച്ച 5 കുറ്റപത്രങ്ങളിലും വിചാരണ ഇതുവരെയും തുടങ്ങിയില്ല. പ്രതികള്‍ വാങ്ങിയ സ്റ്റേ നീക്കാനും വിജിലന്‍സ് തയ്യാറായിട്ടില്ല.