Mon. Nov 23rd, 2026

കേരളാ സര്‍വ്വകലാശാലക്ക് കീഴില്‍ പഠിക്കുന്ന ഒരു ലക്ഷം വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റ് അച്ചടിക്കുന്ന ചെയ്യുന്ന പ്രിന്റര്‍ അമിതമായ ഉപയോഗവും കാലപഴക്കവും കാരണം കേടായിരിക്കുകയാണ്. ഇതിനാല്‍ സര്‍വ്വകലാശാല നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ നടുവിലൂടെ ഒരു കറുത്ത വര കടന്ന് പോകുന്നു. കേടായ പ്രിന്റര്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന മാര്‍ക്ക് ലിസ്റ്റ് പി.എസ്.സി അടക്കമുളളവര്‍ നിരസിക്കുന്നു.

അനുവദിക്കപ്പെട്ട ഫണ്ടുകള്‍ കൃത്യമായി ചിലവഴിക്കാതെ കേരളസര്‍വകലാശാല അധികൃതരുടെ അലംഭാവം. കമ്പ്യൂട്ടര്‍ അടക്കമുള്ള സാമഗ്രികള്‍ വാങ്ങാന്‍ പണമില്ലെന്ന് വാദിക്കുമ്പോഴും ചാന്‍സിലേഴ്‌സ് പ്രൈസ് മണിയായി ലഭിച്ച അഞ്ചു കോടി രൂപ അധികൃതര്‍ ഇതുവരെ ചിലവഴിച്ചിട്ടില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ഫണ്ട് അനുവദിക്കപ്പെട്ടതെങ്കിലും ഇതില്‍ നിന്നും ഒരു രൂപപോലും ഉപയോഗിച്ചതായി രേഖകളില്ല.

2015 ഡിസംബറിലാണ് ഗവര്‍ണര്‍ പി.സദാശിവം കേരള സര്‍വ്വകലാശാലക്ക് പ്രഥമ ചാന്‍സിലേഴ്‌സ് അവാര്‍ഡ് നല്‍കിയത്. തുക ലഭിച്ച ഉടനെ സിന്‍ഡിക്കേറ്റിനെ മറികടന്ന് 20 കോടി രൂപക്ക് ഒരു മള്‍ട്ടിപ്ലക്‌സ് കെട്ടിയുയര്‍ത്താനും അതിന്റെ ആദ്യ ഗഡുവായി അഞ്ച് കോടി അനുവദിക്കാനുമായിരുന്നു വൈസ് ചാന്‍സിലര്ഡ തീരുമാനിച്ചതെന്നും പരാതിയുണ്ട്.

വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ സംശയം പ്രകടിപ്പിച്ച് കമ്പനികള്‍ തിരിച്ചയക്കുവെന്നും സര്‍വകലാശാലയുടെ കീഴില്‍ പഠിച്ചിറങ്ങിയ ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പ്രവര്‍ത്തനം മെച്ചപെടുത്താന്‍ 160 കമ്പ്യൂട്ടറും നാല്‍പത് പ്രിന്ററും വേണമെന്നാവശ്യപ്പെട്ട് പരീക്ഷാ വിഭാഗം ആറ് മാസം മുന്‍പ് വൈസ് ചാന്‍സിലറുടെ ഓഫീസിന് നല്‍കിയ അപേക്ഷ പണം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നിരസിച്ചത്. പണം ഇല്ലെന്ന് വാദിക്കുമ്പോഴും സര്‍വ്വകലാശാലയുടെ അക്കൗണ്ടുള്ള എസ്.ബി.ടി ബാങ്കില്‍ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ അഞ്ച് കോടി രൂപ കെട്ടികിടക്കുകയാണ്.