Tue. Nov 24th, 2026

മന്ത്രിമാരുടെ ഫെയ്സ്ബുക്ക് പേജിന് ലൈക്ക് കൂട്ടാന്‍ സര്‍ക്കാര്‍ പുതിയ നീക്കം. വാട്ട്സ് ആപ്പ് സന്ദേശത്തിലൂടെയാണ് ഇത്തരം പദ്ധതികള്‍ പ്രചരിക്കുന്നത്. മന്ത്രിസഭയിലെ ഒരംഗം തന്നെയാണ് സന്ദേശം തയ്യാറാക്കിയതെന്നാണ് സൂചന. ദൃശ്യ-പത്ര മാധ്യമങ്ങള്‍ സര്‍ക്കാരിന്റെ ജനകീയ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും അവഗണിക്കുകയാണെന്നുള്ള ആമുഖത്തോടെയാണ് സന്ദേശം ആരംഭിക്കുന്നത്.

മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും പേജുകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കി മന്ത്രിമാരുടെ പേജുകള്‍ക്ക് റീച്ച് വളരെ പിന്നിലാണെന്ന് സന്ദേശം ചൂണ്ടിക്കാട്ടുന്നു. ”അയ്യായിരം ഫ്രന്‍ഡ്‌സുള്ള എന്റെ ലിസ്റ്റില്‍ തന്നെ 200-250 പേര്‍ മാത്രമാണ് ബാക്കി മന്ത്രിമാരുടെ പേജുകള്‍ ലൈക്ക് പോലും ചെയ്തിട്ടുള്ളത്. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. പേജുകള്‍ ലൈക്ക് ചെയ്യാന്‍ ബാക്കി ഉള്ളവര്‍ ലൈക്ക് ചെയ്ത് ഫോളോ ചെയ്യണം. പോസ്റ്റുകള്‍ ഷെയര്‍ ചെയ്യണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളീലേക്ക് എത്തിക്കണം” സന്ദേശം പറയുന്നു.

മന്ത്രിമാരുടെ ഫെയ്സ്ബുക്ക് വിലാസവും സന്ദേശത്തിനൊപ്പം കൊടുത്തിട്ടുണ്ട്. കൂടാതെ സി പി ഐ എം കേരള പേജ്, സി പി ഐ എം കേന്ദ്രകമ്മറ്റി പേജ്, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പേജ്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേജ് എന്നിവ നിര്‍ബന്ധമായും ലൈക്ക് ചെയ്ത് ഫോളോ ചെയ്യണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. ഇതിനൊപ്പം മന്ത്രിമാരുടെ ഫെയ്സ്ബുക്ക് വിലാസങ്ങളും നല്‍കിയിട്ടുണ്ട്.

‘ലൈക്ക്’ ആകർഷണ യന്ത്രം വിപണിയിൽ