Monday, July 26, 2021

Latest Posts

തിരുവനന്തപുരം PFA ഷെൽട്ടർ അടച്ചു പൂട്ടിക്കാനായി കോൺഗ്രസ്സ് നേതാവിൻറെ നേതൃത്വത്തിൽ സമരാഭാസം

കൃസ്തുമസിന് ബഹുഭൂരിപക്ഷവും ജന്തുക്കളെ കൊന്നു തിന്നുമ്പോള്‍ മൃഗസ്നേഹികളായ ഒരുപിടി ആളുകള്‍ അവയെ രക്ഷിക്കാന്‍ പാടുപെടുകയാണ്. 17 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം PFA ഷെൽട്ടർ നേരെ ചില കുബുദ്ധികള്‍ പോലീസില്‍ പരാതി കൊടുത്തിരിക്കുന്നു.

”ഇവിടം സ്വര്‍ഗ്ഗമാണ്” എന്ന സിനിമയിലെ ആലുവാ ചാണ്ടിയുടെ പിന്‍മുറക്കാര്‍ ഷെൽട്ടർ അടച്ചു പൂട്ടിക്കാനായി സമരത്തിനൊരുങ്ങുന്നു. ഗേറ്റില്‍ നോട്ടീസ് ബോര്‍ഡും മറ്റും സ്ഥാപിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ഇവര്‍ മദ്യപിച്ചുവന്ന് PFAയുടെ ഡ്രൈവറേയും ജീവനക്കാരേയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. വാഹനം അകത്തേക്ക് കടത്തിവിട്ടില്ല.

മൃഗസ്നേഹം മൗലികാവകാശമാണ്. അവയെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളെ പഞ്ചായത്ത് അധികൃതരും സര്‍ക്കാരും സബ്സിഡി നല്‍കി സഹായിക്കുകയാണ് വേണ്ടത്. കരണ്ടു ബില്‍ Non domestic ചാര്‍ജ്ജാണ് ഈടാക്കുന്നത്. പൂച്ചകളും പട്ടികളും കാളകളുമായി 300 ജീവന് നിത്യവും 30 കിലോ അരി വേണ്ടി വരുന്നു.പലരുടെയും സഹായത്തോടെ 17 വർഷമായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിനെതിരെ കോൺഗ്രസ്സ് പാർട്ടിയുടെ മലയൻകീഴ് മണ്ഡലം പ്രസിഡൻറ് ജി.പങ്കജാക്ഷൻറെ നേതൃത്വത്തിലാണ് ഈ സമരാഭാസങ്ങൾ അരങ്ങേറുന്നത്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.