Sat. Apr 20th, 2024

കൈയേറ്റക്കാരുടെ മിശിഹയായി മന്ത്രി എംഎം മണി മാറിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍. ജോയ്‌സ് ജോര്‍ജ് എം പിയുടെ പട്ടയം റദ്ദാക്കിയതിന് സിപിഐക്ക് പണം കിട്ടിയിട്ടുണ്ടാകാമെന്ന എംഎം മണിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മണിയുടേത് നെറികെട്ട ആരോപണമാണ്. ജോയ്‌സ് ജോര്‍ജ് കൈയേക്കാരനാണെന്ന് സിപിഐ പറഞ്ഞിട്ടില്ല. കാശ് വാങ്ങി സിപിഐ ആര്‍ക്കും ഒന്നും ചെയ്ത് നല്‍കാറില്ല. സിപിഐ കൈയേറ്റക്കാരെ സംരക്ഷിച്ചിട്ടില്ല. കൈയേറ്റക്കാരില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുമില്ല.

കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നതാണ് രാഷ്്ട്രീയമെന്ന് സിപിഐ കരുതുന്നില്ല. ഇടുക്കിയില്‍ കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നത് ആരാണെന്ന് വേണ്ടിവന്നാല്‍ പറയുമെന്നും മണിയുടെ ആരോപണം കൈയേറ്റക്കാരെ സംരക്ഷിക്കാനെന്നും ശിവരാമന്‍ പറഞ്ഞു.