NRI

കോഴിക്കോട് സ്വദേശി കുവൈത്തിൽ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് സ്വദേശി കുവൈത്തിൽ താമസ സ്ഥലത്ത് വെച്ച് കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശി അബ്ദുൾ റസാഖ് മധുരക്കണ്ടി(52)യാണ് മരിച്ചത്. താമസ സ്ഥലത്തിനടുത്ത് അബോധാവസ്ഥയിൽ കണ്ടതിനെത്തുടർന്ന് സുഹൃത്തുക്കൾ അധികൃതരെ അറിയിച്ചു. ആംബുലൻസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ വഹീദ. രണ്ടു മക്കളുണ്ട്. മയ്യിത്ത് നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ…


മുംബൈയിലെ സൗദി കോൺസുലേറ്റിൽ വിസാ സ്റ്റാമ്പിംഗ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും

കൊവിഡ്- 19 മുൻകരുതൽ നടപടികളുടെ ഭാഗമായി സൗദി അറേബ്യയുടെ മുംബൈ കോൺസുലേറ്റിൽ നിർത്തിവെച്ച വിസാ സ്റ്റാമ്പിംഗ് നടപടിക്രമങ്ങൾ തിങ്കാളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് മുംബൈ കോൺസുലേറ്റ് അധികൃതർ അറിയിച്ചു. ഇന്ത്യയിലെ റിക്രൂട്ടിംഗ് കമ്പനികൾക്ക് അയച്ച പ്രത്യേക സർക്കുലറിലാണ് കോൺസുലേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. വിസ സ്റ്റാമ്പ് ലഭിച്ചവർക്ക് നേരിട്ട് സഊദിയിലേക്ക് യാത്ര…


ഖത്തറില്‍ വ്യാജ റീചാര്‍ജ് കാര്‍ഡ് വില്‍പ്പന നടത്തിയ ആൾ പിടിയില്‍

ടെലികോം കമ്പനികളുടെ മൊബൈല്‍ റീച്ചാര്‍ജ് കാര്‍ഡുകള്‍ മോഷ്ടിച്ച് അവ നിയമവിരുദ്ധമായി വില്‍പ്പന നടത്തിയ ഏഷ്യക്കാരനെ ഖത്തര്‍ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു. സ്വന്തം രാജ്യത്തെ പ്രാദേശിക ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളുടെ റീച്ചാര്‍ജ് കാര്‍ഡുകളിലെ നമ്പറുകള്‍ തട്ടിപ്പിലൂടെ കൈക്കലാക്കി ഖത്തറിലെ ഏഷ്യന്‍ തൊഴിലാളികള്‍ക്ക് നിയമവിരുദ്ധമായി വില്‍പ്പന നടത്തിയ കേസിലാണ് അറസ്റ്റ്….


എം എ യൂസഫലി ബഹറൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രജകുമാരനുമായി കൂടിക്കാഴ്ച നടത്തി

ബഹറൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനുമായി ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി. മനാമയിലെ റിഫ കൊട്ടാരത്തിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രാജ്യത്തിൻ്റെ വളർച്ചയിൽ റീട്ടെയിൽ മേഖല ഉൾപ്പെടെയുള്ള സ്വകാര്യ മേഖല നൽകുന്ന സംഭാവനകളെ…


ദുബൈ ഇന്റർ സിറ്റി ബസ്: ചില റൂട്ടുകൾ താത്കാലികമായി നിർത്തി

ദുബൈയിൽ ചില ഇന്റർസിറ്റി ബസ് റൂട്ടുകൾ താത്കാലികമായി നിർത്തിയതായി ആർ ടി എ അറിയിച്ചു. 11 ലൈനുകളാണ് താത്കാലികമായി ഒഴിവാക്കിയത്. അതേസമയം, മാർച്ച് പത്ത് മുതൽ ദുബൈയിൽ നിരവധി പുതിയ ബസ് ലൈനുകൾ അവതരിപ്പിക്കും. ഏഴ് ഇന്റർസിറ്റി ബസുകൾ പൂർണമായും പ്രവർത്തിക്കുന്നുണ്ട്. ദുബൈ, ഷാർജ, അജ്മാൻ, ഹത്ത എന്നിവക്കിടയിൽ…


തൃശൂര്‍ സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു

തൃശൂര്‍ സ്വദേശി കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചു.തൃശൂര്‍ വെങ്കിടങ്ങ് സ്വദേശി കൊളങ്ങാട്ടുകര ചൂലശേരി ശങ്കര്‍-കുമാരി രമണി ദമ്പതികളുടെ മകന്‍ കുഷ്മിത്ത് ശങ്കര്‍ (40) ആണ് മരിച്ചത് .രോഗം ബാധിച്ചതിനെ തുടര്‍ന്ന് മിശ്രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹവലിയില്‍ തയ്യല്‍ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു . നിയമ നടപടികള്‍…


സത്യസന്ധനായ മലയാളി ടാക്‌സി ഡ്രൈവര്‍ക്ക് ദുബൈയുടെ ആദരം

ജോലിയിൽ സത്യസന്ധതയും ആത്മാര്‍ഥതയും പ്രകടിപ്പിച്ച മലയാളിയടക്കം നാല് ഡ്രൈവർമാരെ ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി(ആർ ടി എ) ആദരിച്ചു. മലയാളി ടാക്‌സി ഡ്രൈവർ ഫിറോസ് ചാരുപടിക്കൽ, ബസ് ഡ്രൈവർമാരായ ഹസൻ ഖാൻ, അസീസ് റഹ്്മാൻ, ഹുസൈൻ നാസിർ എന്നിവരെയാണ് പ്രശംസാപത്രവും ഉപഹാരവും നൽകി ആദരിച്ചത്. യാത്രക്കാരി ടാക്‌സിയിൽ…


ദുബൈയിൽ കൊവിഡ് പ്രതിരോധ നിബന്ധനകൾ ഏപ്രിൽ പകുതി വരെ

ദുബൈയിൽ റെസ്റ്റോറന്റുകളിലും മറ്റു പൊതു ഇടങ്ങളിലും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ഏപ്രിൽ മധ്യം വരെ തുടരും. റമദാനിൽ മസ്ജിദുകളിൽ ഇഫ്താർ ഉണ്ടാകില്ല. റെസ്റ്റോറന്റുകൾ രാത്രി ഒന്ന് മുതല്‍ പുലർച്ചെ അഞ്ച് വരെ തുറക്കാൻ പാടില്ല. ഫെബ്രുവരി ആദ്യം നടപ്പാക്കിത്തുടങ്ങിയ കൊവിഡ് മുൻകരുതൽ നടപടികൾ ഏപ്രിൽ പകുതിവരെ നീട്ടുമെന്ന് അധികൃതർ…


സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് വരികയായിരുന്ന മിനി ബസ് ഇന്ന് പുലര്‍ച്ചെ തായിഫിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. റിയാദില്‍ ഇറങ്ങി ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം ജിദ്ദയിലെ ജോലി സ്ഥലത്തേക്ക് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം…


യു.എസ്- സൗദി അറേബ്യ സൗഹൃദം പുതുക്കി; സല്‍മാന്‍ രാജാവും – ജോ ബൈഡനും ചര്‍ച്ച നടത്തി

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ടെലിഫോണില്‍ ചര്‍ച്ച നടത്തിയതായി സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇരുനേതാക്കളും തമ്മില്‍ കൂടി ചര്‍ച്ച നടത്തിയത്. പ്രസിഡന്റായി ചുമതലയേറ്റ ജോ ബൈഡനെ രാജാവ് അഭിനന്ദിച്ചു. കൂടിക്കാഴ്ചയില്‍ ഇരു…