Sat. Sep 12th, 2026

റിയാദ്: റിയാദ് വിമാനത്താവളത്തില്‍ മൂന്ന് ദിവസമായി കുടുങ്ങിയ മലയാളി യാത്രക്കാര്‍ ഇന്ന് രാത്രി 11.45 ന് പുറപ്പെട്ടു.പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തിലാണ് ദോഹയില്‍ നിന്ന് റിയാദ് വഴി കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന വിമാനം സാങ്കേതിക കാരണങ്ങളാല്‍ മൂന്ന് തവണ റീ ഷെഡ്യൂള്‍ ചെയ്തത്.

ഇതേത്തുടര്‍ന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു സംഘം യാത്രക്കാര്‍ റിയാദ് വിമാനത്താവളത്തില്‍ കടുത്ത ദുരിതത്തിലായിരുന്നു. തടസ്സങ്ങള്‍ നീങ്ങിയതായും വിമാനം ഇന്ന് രാത്രി 11.45 ന് പുറപ്പെടുമെന്നും അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചതോടെ ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസി യാത്രികര്‍.