Sat. Jul 25th, 2026

പാലക്കാട്: പി ടി പീരിഡില്‍ കളിക്കാന്‍ പോയതിന്റെ പേരില്‍ അധ്യാപകന്‍ മര്‍ദിച്ചെന്ന പരാതിയുമായി വിദ്യാര്‍ത്ഥികള്‍. പാലക്കാട് കഞ്ചിക്കോട് ഗവണ്‍മെന്റ് എച്ച്എസ്എസിലാണ് സംഭവം.

കായികാധ്യാപകന്‍ സാദിഖിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്. ആറാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പരാതി നല്‍കിയിട്ടുള്ളത്. അധ്യാപകന്‍ മോശമായി സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ വാളയാര്‍ പോലീസ് കേസെടുത്തു.



 

Leave a Reply