News

കർഷക സമരം: പത്താംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു; നിയമം പിന്‍വലിക്കാന്‍ കോടതിയെ സമീപിക്കണമെന്ന് കേന്ദ്രം

പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിലുള്ള കര്‍ഷരും കേന്ദ്രസര്‍ക്കാരുമായി നടന്ന പത്താംവട്ട ചര്‍ച്ചയുംപരാജയം. നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചക്ക് എത്തിയത്. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരുന്നു ചര്‍ച്ച. നിയമങ്ങള്‍ നടപ്പാക്കുന്നത് ഒരുവര്‍ഷത്തോളം നിര്‍ത്തിവെക്കാമെന്നും എന്നാല്‍…


പ്രവാസികളുടെ മിനിമം വേജസ് പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന്: മന്ത്രി വി മുരളീധരന്‍

യു എ ഇ യില്‍ കൊവിഡ് കാലത്ത് നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ സംഘടനകളെ അഭിനന്ദിച്ച് വിദേശ കാര്യ പാര്‍ലിമെന്ററി കാര്യ മന്ത്രി വി മുരളീധരന്‍. പ്രവാസികളുടെ മിനിമം വേജസ് പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. അബൂദബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ വിളിച്ചു ചേര്‍ത്ത ഇന്ത്യന്‍…


അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും സ്ഥാനമേറ്റു

അമേരിക്കയുടെ 46ാംമത് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്‍രായി കമലാ ഹാരിസും സ്ഥാനമേറ്റു. സുപ്രീം കോടതി ജോണ്‍ റോബര്‍ട്‌സ് പുതിയ പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു. യു എസ് സുപ്രീം കോടതി അസോസിയേറ്റ് ജസ്റ്റിസ് സോനിയ സൊട്ടൊമേര്‍ ആണ് കമലാ ഹാരിസിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ…


ചലച്ചിത്ര നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു

ചലച്ചിത്ര നടന്‍ ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. ദേശാടനം, കല്യാണരാമന്‍, കൈക്കുടന്ന നിലാവ്, രാപ്പകല്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യാപിതാവാണ്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു. കൊവിഡാനന്തര ചികിത്സയിലായിരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.. മലയാളം, തമിഴ് സിനിമകളില്‍…


സംസ്ഥാനത്ത് 6815 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 7364 പേർക്ക് രോഗമുക്തി; 18 മരണം

സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി 336, വയനാട് 322, കണ്ണൂര്‍ 281, പാലക്കാട് 237, കാസര്‍ഗോഡ് 64 എന്നിങ്ങനേയാണ്…


ഭരണഘടനാ ലംഘനം നടത്തിയ ധനമന്ത്രി രാജിവെക്കണം: രമേശ് ചെന്നിത്തല

ഭരണഘടനാ ലംഘനം നടത്തിയ ധനമന്ത്രി തോമസ് ഐസകിന് പദവിയില്‍ തുടരാന്‍ അവകാശമില്ലെന്നും മന്ത്രി സ്ഥാനം രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഎജി റിപ്പോര്‍ട്ട് അതീവഗൗരവതരമാണെന്നും ചോദ്യങ്ങള്‍ക്ക് ഐസക്ക് കൃത്യമായ മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയം തള്ളിയതിനെത്തുടര്‍ന്ന് നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയ ശേഷം നടത്തിയ വാര്‍ത്ത…


അടിയന്തര പ്രമേയം തള്ളി; പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി

കിഫ്ബിയെ കുറിച്ചുള്ള സി എ ജി റിപ്പോര്‍ട്ടില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയം തള്ളിയതിനെത്തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. വി ഡി സതീശന്‍ എം എല്‍ എയാണ് പ്രമേയം കൊണ്ടുവന്നത്. പ്രമേയ ചര്‍ച്ചയില്‍ ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ചൂടേറിയ ചര്‍ച്ച നടന്നു. കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റതില്‍ ഉള്‍പ്പെടെ ഭരണഘടനാ ലംഘനമുണ്ടന്ന്…


കെ വി തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം. കെവി തോമസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഇക്കാര്യം വ്യക്തമാക്കിയത്‌. കോണ്‍ഗ്രസ് വിട്ട് വന്നാല്‍ സംസ്ഥാന നേതൃത്വം അക്കാര്യം ആലോചിക്കും….


ഐ എന്‍ എല്ലില്‍ ചേര്‍ന്ന പൂന്തുറ സിറാജ് പിഡിപിയിലേക്കു തന്നെ മടങ്ങി

പി ഡി പിവിട്ട് ഐ എന്‍ എല്ലില്‍ ചേര്‍ന്ന പൂന്തുറ സിറാജ് രണ്ട് മാസത്തിനകം തന്നെ പി ഡി പിയിലേക്ക് മടങ്ങി. പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയുടെ മുഖവും ശബ്ദവും ഇഷ്ടമില്ലാത്ത സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ…


ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; അഞ്ഞൂറോളം താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലം

സംസ്ഥാന ആരോഗ്യ രംഗത്ത് വലിയ ആശങ്ക സൃഷ്ടിച്ച് ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൈനകരിയില്‍ അഞ്ഞൂറോളം താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. പ്രദേശത്ത് ഇന്ന് ഉച്ചക്ക് 12 മണിയോടെ കള്ളിംഗ് നടക്കും. കൈനകരിയില്‍ മാത്രം 700…