Fri. Aug 21st, 2026

കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച ലെജി കൃഷ്ണൻറെ ഫെയ്‌സ് ബുക്ക് പേജിൽ സംഘികളുടെ തെറിയഭിഷേകം.സ്ത്രീ എന്ന പരിഗണന പോലും നല്കാതെയുള്ള അസഭ്യങ്ങളാണ് സനാതന സംസ്കാരത്തിൻറെ മൊത്തക്കച്ചവടക്കാർ പോസ്റ്റിക്കൊണ്ടിരിക്കുന്നത്. സംഘികളെ ചൊടിപ്പിച്ചു ഫെയ്‌സ് ബുക്ക് പോസ്റ്റിൻറെ പൂർണ്ണ രൂപം ചുവടെ

ഒടുവിൽ മലയാളത്തിന്റെ പ്രിയ കവി കുരീപ്പുഴ ശ്രീകുമാറും ഫാസിസ്റ്റുകളാൽ ആക്രമിക്കപ്പെട്ടിരിക്കുന്നു.കഴിഞ്ഞ നാലു പതിറ്റാണ്ടീലേറെക്കാലമായി ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും വെളിച്ചത്തിൽ കാവ്യ സപര്യ തുടരുന്ന ഈ വിപ്ലവ കവി നവോത്ഥാന മതനിരപേക്ഷ ആശയങ്ങൾ വെല്ലുവിളി നേരിടുമ്പോൾ അചഞ്ചലമായി മനുഷ്യ പക്ഷത്ത്‌ നിലയുറപ്പിച്ചിരുന്നു.അദ്ദേഹത്തെപ്പോലെ,അന്ധവിശ്വാസങ്ങൾക്കും വർഗ്ഗീയ പ്രതിലോമ ചിന്തകൾക്കുമെതിരെ നിരന്തരം പോരാടൂന്നവരെ ഇല്ലായ്മ ചെയ്യുന്നത്‌ ഇൻഡ്യയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കൽബർഗിയെപ്പൊലെ,ധാബോൾക്കറെപോലെ,ഗൗരി ലങ്കേഷിനെപ്പോലെ നമ്മുടെ പ്രിയ കവിയേയും ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണ്‌ ഇവിടെയും നടന്നതെന്ന് പറയാം. പ്രതിരോധിക്കാൻ ആളൂണ്ടായതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ലെന്ന് മാത്രം. തുടർന്ന് സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ്‌ കേരളമാകെ ആഞ്ഞടിച്ചത്‌. പക്ഷം നോക്കാതെ,പൊതുസമൂഹം മുഴുവൻ കവിക്ക്‌ ഐക്യദാർഢ്യം പ്രഖാപിച്ചു.എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പ്രതിഷേധത്തിന്‌ മുമ്പിട്ടിറങ്ങി.എന്നാൽ,ഭരണകൂടത്തിന്റെ അംഗീകാരങ്ങൾക്കായി കാത്തിരിക്കുന്നവർ ഈ സംഭവത്തിലും അനങ്ങാപ്പാറ നയം സ്വീകരിച്ചു.കാടിന്‌ നൊന്താൽ കണ്ണീർ പൊഴിക്കുന്ന കവികൾ മിണ്ടിയില്ല.അവരൊക്കെ നമ്മുടെ പൊതുബോധത്തിനൊപ്പമല്ലെന്നത്‌ തികച്ചും ആശങ്കാജനകമാണ്‌.സംഘി ഭീകരതയ്ക്കെതിരെ ഐക്യപ്പെട്ട്‌ കനത്തപ്രതിരോധം തീർത്തില്ലെങ്കിൽ നാം വലിയ വില കൊടൂക്കേണ്ടിവരുമെന്ന് ഓർമ്മിപ്പിക്കുന്നു.ലെജി കൃഷ്ണൻ