Sun. Nov 22nd, 2026

കൊല്ലത്ത് വീണ്ടും വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി. ചാത്തിനാംകുളം എം.എസ്.എം.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് കെട്ടിടത്തിനു മുകളില്‍ നിന്നും ചാടിയത്. ഇന്നു രാവിലെ ഒമ്പതിനാണ് സംഭവം. ഉടന്‍ തന്നെ കുട്ടിയെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നട്ടെല്ലിന് നേരിയ ക്ഷതം ഏറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. രാവിലെ സ്‌കൂളിലെത്തിയ കുട്ടി ക്ലാസ് തുടങ്ങുന്നതിന് അല്‍പം മുമുമ്പ് സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. പോലീസും നാട്ടുകാരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.